മുത്തലാഖ് ബിൽ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്.

മുത്തലാഖ് നിയമം ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹര്ജിക്കാരുടെ ആവശ്യം. ജസ്റ്റിസ്മാരായ എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.

0

ഡൽഹി :മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജംയത്തുല്‍ ഉലമ – ഹിന്ദ് എന്നീ സംഘടനകളുടെ ഹര്‍ജികളിലാണ് നോട്ടീസ്.
വിവാഹ മോചനം, സ്ത്രീധനം ഉള്‍പ്പെടെയുള്ള മാതാചാരങ്ങള്‍ അസാധുവാക്കിയ ശേഷവും തുടര്‍ന്നാല്‍ എന്ത് ചെയ്യാനാകും എന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു.മുത്തലാഖ് അസാധുവാക്കിയതില്‍ അല്ല എതിര്‍പ്പ്. 3 വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷയില്ല, ഭാര്യയെ മാത്രം കേട്ട് ജാമ്യത്തില്‍ തീരുമാനം, അന്തിമ ഫലം അനുഭവിക്കേണ്ടി വരുന്നത് ഭാര്യയാണ് ഇക്കാര്യങ്ങളിലാണ് ആശങ്കയെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. മുത്തലാഖ് നിയമം ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹര്ജിക്കാരുടെ ആവശ്യം. ജസ്റ്റിസ്മാരായ എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.

You might also like

-