“ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കും ” മുസ്‍ലിം ലീഗ്

ഏക സിവില്‍കോഡ് മുസ്്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. വിവിധ ആചാരാനുഷ്ടാനങ്ങളുളളവരെയും മതമില്ലാത്തവരെയുമെല്ലാം അടിച്ചമര്‍ത്തും. എന്നിട്ടും ഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിച്ച് വൈകാരിക മുദ്രാവാക്യം ഉയര്‍ത്തി എങ്ങിനെയെങ്കിലും അധികാരത്തില്‍ തുടരുകയെന്നതാണ് അവരുടെ ലക്ഷ്യം.

0

മലപ്പുറം | ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ് . ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമര്‍ശിച്ച മുസ്‍ലിം ലീഗ്, ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി. നടപ്പാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍ക്കുന്നു.ഇന്ത്യൻ സാഹചര്യത്തിൽ ഒരിക്കലും ഏക സിവില്‍ കോഡ് നടപ്പിലാക്കാൻ പറ്റില്ല. യഥാർഥ പ്രശ്നത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും പ്രതിപക്ഷ ഐക്യം പ്രധാനമന്ത്രി ഭയപ്പെടുന്നുവെന്നും മുസ്‍ലിം ലീഗ് കുറ്റപ്പെടുത്തി. കൂടുതൽ തീരുമാനങ്ങൾ 30 തിന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. അതിന് മുന്നോടിയായി മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചന നടത്തുമെന്നും എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കും എന്നാണ് പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു

ഏക സിവില്‍കോഡ് മുസ്്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. വിവിധ ആചാരാനുഷ്ടാനങ്ങളുളളവരെയും മതമില്ലാത്തവരെയുമെല്ലാം അടിച്ചമര്‍ത്തും. എന്നിട്ടും ഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിച്ച് വൈകാരിക മുദ്രാവാക്യം ഉയര്‍ത്തി എങ്ങിനെയെങ്കിലും അധികാരത്തില്‍ തുടരുകയെന്നതാണ് അവരുടെ ലക്ഷ്യം. പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമാകുമെന്ന് കാണുമ്പോള്‍ പ്രധാനമന്ത്രിക്ക് വിറളി പിടിക്കുകയാണ്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ നിന്ന് ഒട്ടും പാഠം പഠിക്കാത്ത നരേന്ദ്ര മോദി, താന്‍ ഭരിക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന മനുഷ്യക്കുരുതിയെ കുറിച്ച് ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ല.

ഒരു മാസത്തോളമായി മണിപ്പൂര്‍ കത്തിയെരിയുകയാണ്, എല്ലാത്തിന്റെയും ഉത്തരവാദിത്വം ബി.ജെ.പിക്കാണ്. സംഘപരിവാറിന്റെ ഹീനമായ നയപരിപാടികളുടെ മറ്റൊരു ദുരന്തമാണവിടെ കാണുന്നത്. ഇതിലെല്ലാം ദയനീയമായി പരാജപ്പെട്ട മോദി പ്രതിപക്ഷ ഐക്യത്തെ ശിഥിലീകരിക്കാനുള്ള തന്ത്രവിദ്യകള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വരുന്ന പ്രസ്താവനകളാണിത്.ഏക സിവില്‍ കോഡിലേക്ക് രാജ്യം നീങ്ങുമെന്ന ശക്തമായ സൂചന പ്രധാനമന്ത്രി നല്‍കിയതിന് പിന്നാലെ കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തി നിയമ ബോര്‍ഡും രംഗത്തെത്തി. നിയമകമ്മീഷന് മുന്നില്‍ വിയോജിപ്പ് അറിയിക്കാന്‍ ബോര്‍ഡിന്‍റെ അടിയന്തര യോഗം തീരുമാനിച്ചു. നിലപാട് വ്യക്തമാക്കി വിശദമായ രേഖ നിയമ കമ്മീഷന് സമര്‍പ്പിക്കും. വരുന്ന 14വരെയാണ് നിയമ കമ്മീഓഷന്‍ പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേള്‍ക്കുന്നത്. സിവില്‍ കോഡുമായി ബന്ധപ്പെട്ട് മുന്‍പ് ഉയര്‍ന്ന ചര്‍ച്ചകളിലും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു

You might also like

-