മുസ്‍ലിം ലീഗ് നേതൃയോഗം ഇന്ന് മുഈനലി ശിഹാബ് തങ്ങൾക്കെതിര ശക്തമായ നടപടി ?
ചന്ദ്രികയിലെ മുഈനലി തങ്ങളുടെ ഇടപെടലുകൾ ഹൈദരലി ശിഹാബ് തങ്ങളുടെ പിന്തുണയോടെയാണെന്ന് സ്ഥിരീകരിക്കുന്ന ഹൈദരലി തങ്ങളുടെ കത്തും പുറത്ത് വന്നു . പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർത്തിയ ആരോപണങ്ങളാണ് ലീഗ് നേതൃയോഗത്തിലേക്ക് നയിച്ചത് .
മലപ്പുറത്തെ :കള്ളപ്പണ ഇടപാട് മായി ബന്ധപെട്ടു ലീഗിൽ ഉണ്ടായ വിവാദങ്ങൾ ചർച്ചചെയ്യാൻ മുസ്‍ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും.
തൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നിയിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മുഈനലി ശിഹാബ് തങ്ങൾക്കെതിര ശക്തമായ നടപടിക്ക് സാധ്യത. ഉച്ചക്ക് ശേഷം 3 മണിക്ക് മലപ്പുറത്ത് ലീഗ് ഒഫീസിലാണ് ഉന്നതാധികാര സമിതി യോഗം ചേരുക. സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ഉന്നതാധികാരസമിതി അംഗങ്ങളാണ് യോഗം ചേരുക. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായ മുഈനലി ശിഹാബ് തങ്ങൾക്കെതിര ശക്തമായ നടപടി വേണമെന്ന് യൂത്ത് ലീഗ് ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ മുസ്ലീം ലീഗ് നേതൃത്വത്തോട് ആവശ്യപെട്ടിട്ടുണ്ട്. മുഈനലി ശിഹാബ് തങ്ങൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായതിനാൽ അച്ചടക്ക നടപടിയിൽ അദ്ദേഹത്തിന്‍റെ അനുമതി കൂടി വാങ്ങേണ്ടി വരും. മുഈനലിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് പദവിയിൽ നിന്നും നീക്കാനാണ് സാധ്യത. ഹൈദരലി ശിഹാബ് തങ്ങൾ ഇന്നത്തെ യോഗത്തിലും പങ്കെടുക്കില്ല
അതേസമയം ചന്ദ്രികയിലെ മുഈനലി തങ്ങളുടെ ഇടപെടലുകൾ ഹൈദരലി ശിഹാബ് തങ്ങളുടെ പിന്തുണയോടെയാണെന്ന് സ്ഥിരീകരിക്കുന്ന ഹൈദരലി തങ്ങളുടെ കത്തും പുറത്ത് വന്നു . പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർത്തിയ ആരോപണങ്ങളാണ് ലീഗ് നേതൃയോഗത്തിലേക്ക് നയിച്ചത് . ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മലപ്പുറം ലീഗ് ജില്ലാ കമ്മറ്റി ഓഫീസിലാണ് യോഗം ചേരുക . മുഈനലി തങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഈനലിയുടെ അനുകൂലിച്ചും പ്രവർത്തകർ രംഗത്ത് എത്തുന്നത് ലീഗ് നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും . പാണക്കാട് കുടുംബത്തിലെ ഒരു അംഗത്തിനെതിരെ നടപടിയെടുക്കുന്നത് കീഴ്‌വഴക്കങ്ങൾക്ക് എതിരാകും എന്നതും നടപടിക്ക് തടസമാകും .
കുടുംബാംഗങ്ങളുമായും പാർട്ടി തലത്തിലും ചർച്ച നടത്തി തീരുമാനമെടുക്കുമെനന്നായിരുന്നു സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം . അതേസമയം മുഈനലി തങ്ങളുടെ ചന്ദ്രികയിലെ ഇടപെടലുകൾക്ക് ഹൈദരലി തങ്ങളുടെ പിന്തുണയുണ്ടന്ന് തെളിയിക്കുന്ന കത്ത് പുറത്ത് വന്നു . ചന്ദ്രികക്കെതിരെ അന്വേഷണം വന്നപ്പോഴാണ് മുഖപത്രത്തിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ മുഈനലിയെ ഹൈദരലി തങ്ങൾ ചുമതലപ്പെടുത്തിയത്. ചന്ദ്രികയുടെ പ്രവർത്തനം ശരിയായ വഴിയിലല്ലന്ന് മുഈനലി ഹൈദരലി തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. മുഈനലി തങ്ങൾ ആരോപണം ഉന്നയിച്ച പത്രസമ്മേളനത്തിലേക്ക് മുന്നറിയിപ്പില്ലാതെ വന്നതാണെന്ന വാദം തകർക്കുന്നതാണ് ഹൈദരലി തങ്ങളുടെ കൈപ്പടയിലുള്ള കത്ത്.