പതിനാറുകാരനെ പീഡിപ്പിച്ച മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍.
വീട്ടിലാരുമില്ലാത്ത സമയത്ത് കുട്ടിയെ വീട്ടില്‍ ജോലിയ്ക്കെന്ന് വിളിച്ച് വരുത്തി പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു
പതിനാറുകാരനെ പീഡിപ്പിച്ച മുസ്ലീം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍. യുഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ചെയര്‍മാനും മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കൗണ്‍സില്‍ അംഗവുമായ കോളിക്കല്‍ സ്വദേശി ഒ കെ മുഹമ്മദ് കുഞ്ഞിയെയാണ് തിങ്കളാഴ്ച്ച രാവിലെ താമരശ്ശേരി പൊലീസ് പിടികൂടിയത്.മാര്‍ച്ച് അവസാനമാണ് സംഭവം നടന്നത്. വീട്ടിലാരുമില്ലാത്ത സമയത്ത് കുട്ടിയെ വീട്ടില്‍ ജോലിയ്ക്കെന്ന് വിളിച്ച് വരുത്തി പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. മാനസിക സംഘര്‍ഷത്തിലായ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് പൊലീസ് പോക്സോ ആക്‌ട് പ്രകാരം കേസെടുത്തത്.