സംഗീത സംവിധായകൻ ശ്രാവൺ കുമാർ റാത്തോഡ് അന്തരിച്ചു.

ഇന്ത്യൻ സിനിമയുടെ തൊണ്ണൂറുകളെ ഹിറ്റ്ഗാനങ്ങളാൽ അലങ്കരിച്ച അനുഗ്രഹീത സംഗീത സംവിധായക ജോഡിയായ നദീംശ്രാവൺ കൂട്ടുകെട്ടിന്റെ അവിഭാജ്യ വ്യക്തിത്വമാണ് വിടപറഞ്ഞത്.

0

 

മുംബൈ: ബോളിവുഡിലെ സംഗീതലോകത്തിന് ഹിറ്റുകൾ സമ്മാനിച്ച സംഗീത സംവിധായകൻ ശ്രാവൺ കുമാർ റാത്തോഡ് അന്തരിച്ചു. കൊറോണ ബാധിതനായിരുന്നു. ഇന്ത്യൻ സിനിമയുടെ തൊണ്ണൂറുകളെ ഹിറ്റ്ഗാനങ്ങളാൽ അലങ്കരിച്ച അനുഗ്രഹീത സംഗീത സംവിധായക ജോഡിയായ നദീംശ്രാവൺ കൂട്ടുകെട്ടിന്റെ അവിഭാജ്യ വ്യക്തിത്വമാണ് വിടപറഞ്ഞത്. ഡോ.കീർത്തി ഭൂഷൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആഷിഖ്വി അടക്കം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഗാനങ്ങളുടെ ശിൽപി. കുമാർ സാനുവിന്റെ ശബ്ദത്തിലാണ് ശ്രാവണിന്റെ മികച്ച ഗാനങ്ങൾ ആസ്വാദകരിൽ അനുഭൂതി സൃഷ്ടിച്ചത്. ബഹളങ്ങളില്ലാത്ത സംഗീതത്തിനപ്പുറം ബാംസുരി, സിതാർ, ഷെഹനായീ എന്നീ വാദ്യങ്ങളുടെ സാദ്ധ്യതകളുപയോഗിച്ച സംവിധായകരെന്ന നിലയിലും നദീം-ശ്രാവൺ ജോഡികൾ ശ്രദ്ധനേടി.

1990ലെ ഗാനങ്ങളിലൂടെ മാത്രം സൂപ്പർഹിറ്റായി മാറിയ ആഷിഖ്വി എന്ന ചിത്രമാണ് നദിംശ്രാവൺ ജോഡിയെ ബോളിവുഡിൽ പ്രതിഷ്ഠിച്ചത്. ഈ സിനിമയുടെ മാത്രം 2 കോടി കാസറ്റുകളാണ് അക്കാലത്ത് വിറ്റഴിഞ്ഞത്. സാജൻ, ഫൂൽ ഓർ കാണ്ടാ, ദീവാന, ഹം ഹേ രഹീ പ്യാർ കാ, രംഗ്, രാജാ ഹിന്ദുസ്ഥാനി, പർദേശ് അടക്കം 140 ലേറെ സിനിമകൾക്കാണ് സംഗീതം പകർന്നത്. ദംഗൽ എന്ന ബോജ്പുരി സിനിമയിലൂടെ രംഗത്തെത്തി. ഹോളിവുഡിലെ 90 കളെ സ്വന്തമാക്കിയ സംവിധാന ജോഡികൾ പത്തുവർഷത്തിന് ശേഷം പിരിഞ്ഞു. ടി.സീരീസ് മ്യൂസിക് കമ്പനി ഉടമ ഗുൽഷൻകുമാർ വധത്തിൽ നദീം പ്രതിയായതോടെയാണ് ഇരുവരും വേർപിരിഞ്ഞത്.

You might also like

-