രാജ്യദ്രോഹകുറ്റം പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ

2007ല്‍ ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനും 2014ലുണ്ടായ അക്രമണ സംഭവങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചതിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്

0

ഇസ്ലാമബാദ് :പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹ കുറ്റത്തിനാണ് പെഷവാറിലെ പ്രത്യേകകോടതി മുഷറഫിന് വധശിക്ഷ വിധിച്ചത്.ജസ്റ്റിസ് വഖാർ അഹ്മദ് സേത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കോടതി രാജ്യദ്രോഹക്കുറ്റം മുഷറഫിനെവധശിക്ഷയ്ക്ക് വിധിച്ചത് മൂന്ന് അംഗ ബെഞ്ചിൽ രണ്ടുപേർ വധ ശിക്ഷ ശരിവച്ചപ്പോൾ ഒരാൾ വിയോജിച്ചു.മുൻ ചീഫ് ജസ്റ്റിസ് അബ്ദുൽ ഹമീദ് ഡോഗർ, മുൻ നിയമമന്ത്രി സാഹിദ് ഹമീദ്, മുൻ പ്രധാനമന്ത്രി ഷ ക്ക്ക്കത്ത് അസീസ് എന്നിവരെ കേസിൽ ഗൂ ഗുഡാലോചനയിൽ പങ്കുണ്ടെന്നു ആരോപിച്ചിരുന്നു എന്നാൽ വേണ്ടത്ര തെളിവുകൾ ഇവർക്കെതിരെ കൊണ്ടുവരാൻ കോടതിയിൽ പ്രോസിക്ഷ്യന് സാധിച്ചില്ല വിധി പ്രഖ്യാപിക്കുന്നതിനുമുമ്പ് കോടതി ഈ ആവശ്യം നിരസിക്കുകയും യോഗ്യതയെക്കുറിച്ച് കേസ് വാദിക്കാൻ വാദിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ സുപ്രീംകോടതി ഇതിനകം വിധി പ്രസ്താവിച്ചിട്ടുണ്ടെന്ന് പ്രത്യേക കോടതി വാദിയെ അറിയിച്ചിരുന്നു

“പാക്കിസ്ഥാന്റെ ഭരണഘടന ലംഘിച്ചതിന് ആർട്ടിക്കിൾ 6 ൽ പർവേസ് മുഷറഫ് കുറ്റക്കാരനാണെന്ന് സർക്കാർ നിയമ ഉദ്യോഗസ്ഥൻ സൽമാൻ നദീം പറഞ്ഞു”

പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ്) നല്‍കിയ രാജ്യദ്രോഹ കേസിലാണ് ഇപ്പോള്‍ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.നിലവില്‍ ദുബായിലാണ് മുഷറഫ്.

You might also like

-