പൊതുസമൂഹത്തെ ചരിത്രം ബോധ്യപ്പെടുത്താൻ മ്യൂസിയങ്ങൾക്ക് സാധിക്കും : മുഖ്യമന്ത്രി

കേരളത്തിൽ പണ്ടുമുതൽക്കേ ബഹുസ്വരതയുടെ സാന്നിധ്യമുണ്ടായിരുന്നു. സാംസ്‌കാരിക രംഗത്തെ തകർത്ത് ഒറ്റശിലാരൂപത്തിലേക്ക് ആക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. കേരളം ബഹുസ്വരതയെ ആദരിച്ചിരുന്നുവെന്ന അറിവ് സമൂഹത്തിന് പകരുന്നത് നന്നായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

0

ചരിത്രവും ചരിത്രത്തിന്റെ ഭാഗമായവരെയും പൊതുസമൂഹത്തിന് മനസിലാക്കിക്കൊടുക്കാൻ മ്യൂസിയങ്ങൾക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ സുവർണ ജൂബിലി മ്യൂസിയം പ്രവർത്തിക്കുന്ന പൈതൃക മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.

ലോകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ചരിത്രവും പൈതൃകവുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശ വിനോദ സഞ്ചാരികളെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും മ്യൂസിയങ്ങളും ആകർഷിക്കും. ഇതിലൂടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകാനാവും. വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കുമൊപ്പം ചരിത്രാന്വേഷകർക്കും ഗവേഷകർക്കും ഇത് പ്രയോജനപ്പെടുത്താനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ പണ്ടുമുതൽക്കേ ബഹുസ്വരതയുടെ സാന്നിധ്യമുണ്ടായിരുന്നു. സാംസ്‌കാരിക രംഗത്തെ തകർത്ത് ഒറ്റശിലാരൂപത്തിലേക്ക് ആക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. കേരളം ബഹുസ്വരതയെ ആദരിച്ചിരുന്നുവെന്ന അറിവ് സമൂഹത്തിന് പകരുന്നത് നന്നായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായി മ്യൂസിയത്തെ മാറ്റാനുള്ള ശ്രമമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായിരുന്നു. വനം മന്ത്രി കെ. രാജു, വൈദ്യുതി മന്ത്രി എം. എം. മണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം. എൽ. എമാർ, നിയമസഭാ സെക്രട്ടറി വി. കെ. ബാബുപ്രകാശ്, പുരാവസ്തു വകുപ്പ് ഡയറക്ടർ രെജികുമാർ എന്നിവർ സന്നിഹിതരായിരുന്നു

You might also like

-