ഇന്റന്‍സീവ് കെയര്‍ യൂണീറ്റ് നേഴ്‌സിനെ വെടിവച്ച് കൊന്നു
സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 615 742 7463 എന്ന നമ്പരില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
നാഷ്‌വില്ല (ടെന്നസി): നാഷ്‌വില്ല സെന്‍റ് തോമസ് വെസ്റ്റ് ഹോസ്പിറ്റലിലെ ഇന്റന്‍സീവ് കെയര്‍ യൂണീറ്റ് നേഴ്‌സ് കെയ്റ്റ്‌ലിന്‍ കോഫ്മാന്‍ (26) അക്രമിയുടെ വെടിയേറ്റ് മരിച്ചു. കോവിഡ് പാന്‍ഡമിക്കിനെതിരേ പോരാടുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ് കെയ്റ്റ്‌ലിന്‍.
വ്യാഴാഴ്ച രാത്രി കാറില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് മെട്രോപ്പോലിറ്റന്‍ നാഷ്‌വില്ല പോലീസ് അറിയിച്ചു. നാഷ്‌വില്ല ഇന്റര്‍സ്റ്റേറ്റ് 440-ല്‍ രാത്രി 8.52-നാണ് സംഭവം. ഐസിയുവില്‍ ജോലിക്ക് പോകുന്നതിനിടയിലാണ് വെടിയേറ്റതെന്ന് കരുതുന്നു. വാഹനം വഴിയരുകില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു. വഴിയില്‍ കിടന്നിരുന്ന വാഹനം പരിശോധിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് ഓഫീസര്‍ അറിയിച്ചു.
വ്യാഴാഴ്ച രാത്രി 7 മണിക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടതായിരുന്നു കോഫ്മാന്‍. വെടിവെച്ച പ്രതിയെക്കുറിച്ച് പോലീസിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 615 742 7463 എന്ന നമ്പരില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഹൈസ്‌കൂള്‍ നീന്തല്‍ ടീമില്‍ അംഗമായിരുന്ന ഇവര്‍ ക്ലേരിയന്‍ യൂണിവേഴ്‌സിറ്റിയില്‍ (പെന്‍സില്‍വേനിയ) നിന്നാണ് ബിരുദമെടുത്തത്. സഹപ്രവര്‍ത്തകയുടെ പെട്ടെന്നുള്ള വേര്‍പാട് അസന്‍ഷന്‍ സെന്റ് തോമസ് ആശുപത്രിയിലെ ജീവനക്കാരെ ദുഖത്തിലാഴ്ത്തി.
അമേരിക്കയിലെ കുടിയേറ്റക്കാർക്ക് ആശ്വസം ,ഡി.എ.സി.എ പൂര്‍ണമായും പുനസ്ഥാപിച്ച് കോടതി ഉത്തരവ്