കാമുകനൊപ്പം ഒളിച്ചോടാൻ രണ്ടു മക്കളെ വിഷം കൊടുത്തു കൊന്ന വീട്ടമ്മയും കാമുകനും പിടിയിൽ

കാമുകൻ സുന്ദരത്തിനൊപ്പം ജീവിക്കുന്നതിനായാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്ന് യുവതി തുറന്ന് പറഞ്ഞതായി പൊലീസ് പറഞ്ഞു. രണ്ടുമക്കളെയും കൊലപ്പെടുത്തി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി

0

ചെന്നൈ: കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ യുവതിയും കാമുകനും പോലീസ് പിടിയിലായി
. തമിഴ്‌നാട് ചെന്നൈ കുണ്ട്രത്തൂരില്‍ കട്ടളേ അഗ്നിശ്വർ ടെമ്പിൾ സ്ട്രീറ്റ്  സ്വദേശി അഭിരാമി(25)യാണ് പിടിയിലായത്. നാഗർകോവിലിൽവച്ച് അഭിരാമിയെയും ചെന്നൈയിൽനിന്ന് കാമുകൻ സുന്ദരത്തെയും  പൊലീസ് പിടികൂടുകയായിരുന്നു.യുവതിയുടെ കാമുകൻ സുന്ദരത്തിനൊപ്പം ജീവിക്കുന്നതിനായാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്ന് യുവതി തുറന്ന് പറഞ്ഞതായി പൊലീസ് പറഞ്ഞു. മക്കളായ അജയ്(ഏഴ്), കരുമില(അഞ്ച്) എന്നിവരെയാണ് പാലിൽ വിഷം നല്‍കി കൊലപ്പെടുത്തിയത്. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ക്രോംബപെട്ടിലെ സർക്കാർ ആശുപത്രിയിൽ അയച്ചതായി കുണ്ട്രത്തൂർ പൊലീസ് പറഞ്ഞു.

സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ അഭിരാമിയും സുന്ദരവും താങ്കളുടെ ജീവിതത്തിന് തടസമായ രണ്ടു മക്കളെയും ഭർത്താവിനെയും കൊള്ള തിരുമാനിച്ചിരുന്നു ഇതിനായി ഭർത്താവ് വിജയുടെ ജന്മദിനമായ ആഗസ്റ്റ് മുപ്പതിന് കൊലപാതകം നടത്താൻ തീരുമാനികുകയും . ഇതിനായി മൂവർക്കും രാത്രിയിൽ പാലിൽ ഉറക്കഗുളിക കലർത്തി നൽകി എന്നാൽ .ഭർത്താവിന് ഉറക്ക ഗുളിക ഫലിച്ചില്ല പുലർച്ചെ വിജയ് കുട്ടികൾ ഉറങ്ങു കുകയാണെന്ന് കരുതി ജോലികായ് പോയി. എന്നാൽ മകൾ കാർണിക(4)ഉറക്ക ഗുളിക കഴിച്ച തിനെത്തുടന്ന് മരിച്ചിരുന്നു എന്നാൽ ഏഴുവയസ്സുള്ള മകൻ അജയ് ( 7 ) മരിച്ചിരുന്നില്ല .തുടർന്ന് അഭിരാമി കുട്ടിയുടെ വായും മുക്കും തുണി ഉപയോഗിച്ച മുടി അമർത്തി ശ്വസം മുട്ടിച്ചുകൊന്നു ഇരുകുട്ടികളുടെയും മൃതദേഹങ്ങൾ ഒരുമിച്ചുകിടത്തിയ ശേഷം അന്നുരാത്രി ഭർത്താവിനെ കുടി കൊല്ലൻ പദ്ധതി തയ്യാറാക്കി കാത്തിരുന്നു എന്നാൽ ഭർത്താവ് വിജയ് രാത്രി ഏറെ വൈകിയാണ് വീട്ടിൽ എത്തിയത് . ഇതേ തുടർന്ന് താലിമാല വിറ്റു പണവാങ്ങി അഭിരാമി തനിയെ കന്യകുമാരിക്ക് പോയി , രാത്രി വൈകി എത്തിയ ഭർത്താവ് കുട്ടികൾ മരിച്ചുകിടക്കുന്നത് കണ്ട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു . അഭിരാമിയും സുന്ദരവും തമ്മിലുള്ള അവിഹിത ബന്ധം അറിയാമായിരുന്ന വിജയ് പോലീസിനോട് ഇക്കാര്യം പറഞ്ഞു ഇതേതുടർന്ന് ആദ്യം സുന്ദരത്തെ പോലീസ് പിടികൂടുകയും ചോദ്യ ചെയ്യുകയും കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു

സ്വകാര്യ ബാങ്ക് ജീവനക്കാരനായ വിജയ്കുമാറിന്റെ ഭാര്യയാണ് അഭിരാമി. വിജയ്കുമാറും അഭിരാമിയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം കുണ്ട്രത്തൂരിലെ അഗസ്തീശ്വര്‍ കോവില്‍ സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. എട്ടുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായ ദമ്പതികള്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് കുണ്ട്രത്തൂരിലേക്ക് താമസം മാറിയത്. വീടിനടുത്തുള്ള ബിരിയാണി കടയിൽ മിക്ക ദിവസങ്ങളിലും വിജയ്കുമാറും കുടുംബവും പോകാറുണ്ടായിരുന്നു.

അവിടെവച്ചാണ് കടയിലെ ജീവനക്കാരനായ സുന്ദരവുമായി അഭിരാമി അടുപ്പത്തിലായത്. ഈ അടുപ്പം പിന്നീട് തീവ്രപ്രണയമായി മാറുകയും ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കുടുംബത്തെ മുഴുവൻ ഇല്ലാത്താക്കിയതിനുശേഷം ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാം എന്നായിരുന്നു ഇരുവരുടേയും പദ്ധതി.

 

You might also like

-