കാമുകനൊപ്പം ജീവിക്കാൻ കൊലപാതക പരമ്പരയിലെ പ്രതി സൗമ്യ ജയിലിൽ സൗമ്യ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂര്‍: കാമുകനൊപ്പം ജീവിക്കാന്‍ പലപ്പോഴായി അച്ഛനെനേയും അമ്മയെയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയെ സബ് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വനിതാ സബ് ജയിലിൽ രാവിലെ 10 മണിയോടെയാണ് സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.അച്ഛന് കുഞ്ഞിക്കണ്ണന്, അമ്മ കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത് ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലപാതകം നാടിനെയാകെ ഞെട്ടിച്ചിരുന്നു. നാട്ടുകാര്‍ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ നടത്തിയ അന്വേഷണമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പര പുറത്തുകൊണ്ടുവന്നത്.
ഭക്ഷണത്തില്‍ വിഷം കൊടുത്താണ് നാല് പേരെയും കൊലപ്പെടുത്തിയത് എന്ന് സൗമ്യ പൊലീസിനോട് സമ്മതിച്ചിരുന്നു, കുടിവെള്ളത്തിലെ പ്രശ്നമാണെന്ന് ധരിപ്പിച്ച് വെള്ളത്തിന്റെ സാമ്പിള്‍ വരെ പരിശോധനയ്ക്ക് അയച്ച് എല്ലാവരെയും വിശ്വസിപ്പിക്കാനും സൗമ്യ ശ്രമിച്ചിരുന്നു.