ജാതി മാറി വിവാഹം; ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊന്നു

തെലങ്കാനയിലെ നല്‍ഗൊണ്ട സ്വദേശിയായ പ്രണയ് കുമാറാണ് കൊല്ലപ്പെട്ടത്.

0

ഹൈദരാബാദ്: ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നല്‍ഗൊണ്ട സ്വദേശിയായ പ്രണയ് കുമാറാണ് കൊല്ലപ്പെട്ടത്. ആറ് മാസം മുമ്പാണ് പ്രണയ് കുമാറിന്റെ വിവാഹം നടന്നത്. ഭാര്യ അമൃതവര്‍ഷിണി ഇതര ജാതിക്കാരിയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തോട് അമൃതവര്‍ഷിണിയുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പായിരുന്നു. അതിനാല്‍ തന്നെ ഇവരുടെ വിവാഹം അംഗീകരിക്കുകയും ചെയ്തിരുന്നില്ല.

ഇതേ വൈരാഗ്യമാണ് ഇപ്പോള്‍ പ്രണയിന്റെ ജീവനെടുത്തിരിക്കുന്നതെന്നാണ് ആരോപണം. ആശുപത്രിയിലെത്തി മടങ്ങവേയാണ് വടിവാളുമായി പിറകിലൂടെയെത്തിയ ഒരാള്‍ പ്രണയിനെ വെട്ടിയത്. ഭാര്യ തടയാനെത്തിയെങ്കിലും ഫലമുണ്ടായില്ല. നിരവധി തവണ വെട്ടേറ്റ പ്രണയ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

അമൃതവര്‍ഷിണിയുടെ വീട്ടുകാരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.സിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

 

You might also like

-