കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ കുത്തിക്കൊന്നു.

കൊലപാതകത്തിന് പിന്നിൽ ആര്‍എസ്എസ് ആണെന്നും രാഷ്ട്രീയക്കൊലയാണെന്നും സിപിഎം. കൊലപാതക കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

0

കൊല്ലം :കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ കുത്തിക്കൊന്നു. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി മണിലാലാണ് കൊല്ലപ്പെട്ടത്.സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന  മണിലാലിനെ രാത്രി 8.30 മണിയോടുകൂടി ആർ എസ് എസ് പ്രവർത്തകർ എന്ന് സംശയിക്കുന്ന ചിലർ . എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ നിൽക്കുമ്പോഴാണ് കുത്തിവീഴ്ത്തിയത്. മാരകമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണപ്പെടുകയായിരുന്നു പ്രതി അശോകനെ പൊലീസ് പിടികൂടി.

കൊലപാതകത്തിന് പിന്നിൽ ആര്‍എസ്എസ് ആണെന്നും രാഷ്ട്രീയക്കൊലയാണെന്നും സിപിഎം. കൊലപാതക കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.തെരഞ്ഞെടുപ്പിന് 24 മണിക്കൂർ മാത്രം ശേഷിക്കേ നാട്ടിൽ ക്രമസമാധാനം തകർക്കാനുള്ള ആർ എസ്‌ എസിന്റെ ആസൂത്രിത ഗൂഢാലോചനയുടെ ഫലമായി നടന്ന കൊലപാതകമാണിത്. യാതൊരു അക്രമ സംഭവങ്ങളുമില്ലാത്ത നാട്ടിൽ മനപൂർവ്വം സംഘർഷങ്ങളുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർ എസ്‌ എസ്‌ ശ്രമിക്കുന്നത്.
കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ബിജെപി-ആർഎസ്‌എസ്-കോൺഗ്രസ് പ്രവർത്തകരുടെ കൊലക്കത്തിക്കിരയാകുന്ന അഞ്ചാമത്തെ സിപിഐ എം പ്രവർത്തകനാണ് മണിലാൽ. ക്രൂരമായ ഈ കൊലപാതകത്തെ അപലപിക്കാനും ഇതിനെതിരെ പ്രതിഷേധിക്കാനും മുഴുവൻ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നതായി സി പി ഐ എം സംസ്ഥാന സെകട്ടറി എ വിജയരാഘവൻ ആവശ്യപ്പെട്ടു .കുണ്ടറ നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു

You might also like

-