ജെ എൻ യു വൈസ് ചാൻസലറേ പുറത്താക്കണം മുരളി മനോഹർ ജോഷി .
ദുശാഠ്യക്കാരനായ ജഗദേഷ് കുമാറിനെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന് മുരളി മനോഹർ ജോഷി ട്വീറ്റ് ചെയ്തു.
ഡൽഹി :വിദ്യാർത്ഥി പ്രശനങ്ങൾക്ക് പരിഹാരമുണടാക്കാതെ പ്രശനങ്ങൾ സങ്കിർണമാക്കിയ ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലർ എം ജഗദേഷ് കുമാറിനെ പുറത്താക്കണമെന്ന് മുൻ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മുരളി മനോഹർ ജോഷി . ദുശാഠ്യക്കാരനായ ജഗദേഷ് കുമാറിനെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന് മുരളി മനോഹർ ജോഷി ട്വീറ്റ് ചെയ്തു.
ജെഎൻയു ഫീസ് വർധനയ്‌ക്കെതിരെ വിദ്യാർത്ഥികൾ നടത്തി വരുന്ന സമരം പരിഹരിക്കാൻ പ്രായോഗികമായ നിർദേശങ്ങൾ മാനവ വിഭവശേഷി വകുപ്പ് വിസിക്ക് മുൻപാകെ വച്ചതാണ്. വിദ്യാർത്ഥികളിലേക്കും അധ്യാപകരിലേക്കും ഇറങ്ങിച്ചെല്ലാനും വിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിസി ഇത് വകവച്ചില്ല. നിർദേശത്തിന് മുന്നിൽ വിസി നിർബന്ധ ബുദ്ധി കാട്ടിയെന്നും മുരളി മനോഹർ ജോഷി കുറ്റപ്പെടുത്തി.വാജ്‌പേയി മന്ത്രിസഭയിലെ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയായിരുന്നു മുരളി മനോഹർ ജോഷി. കേന്ദ്രസർക്കാരിനെതിരെ സമീപ കാലത്ത് പല വിഷയങ്ങളിലും വിമർശനമുന്നയിച്ച് അദ്ദേഹം വിവാദത്തിലായിട്ടുണ്ട്.