മുന്നാറിലെ വെള്ളനാക്കായി ചെലവിട്ടത് 15 കോടിയിലധികം അന്യാധീനപ്പെട്ട ഒരു സെന്റ് ഭൂമിയും തിരികെ പിടിക്കാനാവാതെ മൂന്നാർ സ്‌പെഷൽ ട്രൈബുണൽ
മറ്റുകോടതിയകളുടെ അവകാശങ്ങൾ കവർന്ന് 8 വില്ലേജുകളിലെ ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ നിക്ഷേധിച്ചു...
ഇടുക്കി : മുന്നാറിലെ സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനു അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരികെ പിടിക്കുന്നതിനു കഴിഞ്ഞ വി എസ് സർക്കാർ 2010 ജൂൺ മാസം മാണ് മൂന്നാർ സ്പെഷ്യൽ ട്രബൂണൽ ആരംഭിച്ചത്. മൂന്നാർ മേഖല ഉൾപ്പെട്ട വില്ലേളുകളായ K.D. H, പള്ളിവാസൽ, ആനവിരട്ടി, വെള്ളത്തൂവൽ, ചിന്നക്കനാൽ, ശാന്തൻപാറ, ബൈസൻവാലി, ആനവിലാസം തുടങ്ങിയ വില്ലേജുകൾ ഉൾപ്പെട്ട മേഖലയിലെ അനധികൃത കയ്യേറ്റം, നിർമ്മാണ പ്രവർത്തനങ്ങൾ, അനധികൃത ഭൂവിനിയോഗം തുടങ്ങിയ വിഷയങ്ങൾ ബന്ധപ്പെട്ട കേസുകൾ കോടതികളിലും, മറ്റ് സർക്കാർ അധികാര കേന്ദ്രങ്ങളിൽ നില നിൽകുന്നകേസ്സുകളിൽ എത്രയും വേഗം തീരുമാനാമെടുക്കാൻ വേണ്ടിയാണ് ട്രബൂണൽ രൂപീകരിച്ചത്.
അന്നുവരെ വിവിധ കോടതികളിലും , സർക്കാർ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന പരാതികളും, കേസുകളും, മറ്റ് നടപടികളും ഈ ട്രൈബുണലിലേയ്ക്ക് മാറ്റേണ്ടതായിരുന്നു . എന്നാൽ കോടതികളിൽ നിലവിലുണ്ടായിരുന്ന സർക്കാർ ഭൂമി സംബന്ധിച്ച കേസുകൾ മാത്രം മാണ് ട്രൈബുണലിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെത് . സർക്കാർ ഏജൻസികൾക്ക് മുമ്പാകെ ഉണ്ടായിരുന്ന പരാതികൾ കൈമാറ്റം ചെയ്യുവാൻ നടപടിയുണ്ടായില്ല ഏത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹരജി വരുകയും .
2014ൽ 2014 (2) KL T 278 ൽ പുറപ്പെടുവിച്ച ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ഈ 8 വില്ലേജുകളിലെ എല്ലാത്തരം ഭൂമി സംബന്ധമായ കേസുകളാണെങ്കിലും മൂന്നാർ ട്രൈബ്യൂണലിലേയ്ക്ക് കൈമാറ്റം ചെയ്യേണ്ടതാണ്. കോടതി ഉത്തരവിട്ടു എങ്ങനെ അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരികെപ്പിടിക്കാനും ഭൂമി കൈയേറ്റം ഒഴുവാക്കാനും മാത്രമായി സ്ഥാപിച്ച ട്രൈബുണലിലേക്ക് വ്യക്തികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ വരെ യുള്ള സിവിൽ കേസ്സുകൾ എത്തപ്പെട്ടു അങ്ങനെ മൂന്നാർ ട്രൈബുണലിന്റെ പ്രവർത്തനം 2014ൽ അട്ടിമറിക്കപ്പെട്ടു
പിന്നീട് ട്രൈബുണൽ പരിഗണിച്ച 90ശതമാനം കേസുകളും മറ്റുകോടതികളിൽ നിന്നും മാറ്റപ്പെട്ട വ്യക്തികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾയിരുന്നു അങ്ങനെ കൈയേറ്റക്കാരെല്ലാം രക്ഷപെടുകയും പുതിയ കൈയേറ്റങ്ങൾ മുന്നാറിൽ നിർബാധം തുടരുകയും ചെയ്തതു .
സർക്കാർ ഭൂമിയിലെ കൈയ്യേറ്റങ്ങളും, നിർമ്മാണങ്ങളും സംബന്ധിച്ച കേസുകൾ മാത്രം കൈകാര്യം ചെയ്യേണ്ട അവകാരമുള്ള ട്രൈബൂണലിലേക്ക് സിവിൽ കേസുകളും കൈമാറ്റം ചെയ്യപ്പെട്ടത്തോടെ സിവിൽ കേസ്സുകൾ പരിഗണിച്ചിരുന്ന കോടതികളിൽ പണിയില്ലാതായി . അങ്ങനെ നിയമ വീണ്ടും അട്ടിമറിക്കപ്പെട്ടു . 2010 മുതൽ മൂന്നാർ ട്രൈബുണലിന്റെ പരിഗണയിൽ വന്ന കേസ്സുകൾ എല്ലാം തന്നെ എപ്പോഴു തീർപ്പുകല്പിക്കാതെ കെട്ടിക്കിടക്കുകയാണ് . തീർപ്പുകല്പിച്ച ഒറ്റക്കേസിൽപോലും അന്യാധീനപ്പെട്ട ഒരു സെന്റ് ഭൂമി പോലും സർക്കാരിലേക്ക് തിരികെ പിടിക്കാൻകഴിഞ്ഞട്ടുമില്ല . യു ഡി ഫ് സർക്കാർ അധികാരത്തിലേറിയത്തോടെ വിവാദത്തെത്തുടർന്ന് ഇവിടെ സേവനമനുഷ്ട്ടിച്ചിരുന്ന സർക്കാർ അഭിഭാഷനെ ഒഴുവാക്കുകയും പഹാരം ആളേ നിയമിക്കാത്തതിനാൽ നിലവിൽ വർഷങ്ങളായ് സർക്കാർ വക്കീൽ ഇല്ലാത്തതിനാൽ സർക്കാർ കക്ഷികളായ കേസുകൾ ഒന്നുംട്രൈബുണലിന്റെ പരിഗണയിൽ എത്താറുമില്ല .സാധാരണയായി സബ് കോടതികളിലും മുനിസിഫ് കോടതികളിലും പരിഗണിക്കേണ്ട കേസ്സുകൾ ട്രൈബുണൽ പരിഗണിക്കുകയും ഈ കോടതികളുടെ അവകശം കൈവരുകയും ചെയ്യപ്പെട്ടു. സ്ഥിരം ചെയർമാൻമാൻ ഉൾപ്പെടെ മൂന്ന് അംഗങ്ങളാണ് ട്രൈബുണലിൽ ഉള്ളത് ഇതിൽ ചെയർ മാന്റെ പ്രതിമാസ ശമ്പളം ഒരുലക്ഷത്തി എൺപത്തയ്യായിരം രൂപയും( 185000 )രണ്ടാമത്തെ അംഗത്തിന്റെ പ്രതിമാസ ശബളം ഒരുലക്ഷത്തി അറുപത്തിഅയ്യായിരം മൂന്നാമത്തെ അംഗത്തിന്റെ പ്രതിമാസശമ്പളം ഒരു ലക്ഷത്തി മുപ്പത്തയ്യായിരം സർക്കാർ അഭിഭാഷന്റെ പ്രതിമാസ ശമ്പളം അറുതിനായിരം . കൂടാതെ ഇവർക്കെല്ലാം സർക്കാർ വാഹനങ്ങൾ . എല്ലാം ചിലവുകളും കൂടുമ്പോൾ ചെയർമാൻ വേണ്ടി സർക്കാർ ഖജനാവിൽ നിന്നും ചിലവഴിക്കേണ്ടി വരുന്നത് പ്രതിമാസം ഏകദേശം മൂന്നുലക്ഷത്തോളം രൂപ ട്രൈബുണൽ സ്ഥാപിച്ച് നാളിതുവരെ ഏകദേശം പതിനഞ്ച് കോടിയോളം രൂപ ട്രൈബുണലിന്റെ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട് . തുക എത്രയും ചിലവഴിച്ചെങ്കിലും അന്യാധീനപ്പെട്ട ഒരുതുണ്ട് സർക്കാർ ഭൂമി പോലും ട്രൈബുണലിന്റെ പ്രവർത്തനംകൊണ്ട് വീണ്ടെടുക്കാനായിട്ടില്ല .ഈ സാഹചര്യത്തിലാണ് ട്രൈബുണൽ പിരിച്ചുവിടുന്നത് ട്രൈബുണലിന്റെ സ്ഥിരം ചെയർമാൻ റിട്ടയർ ചെയ്ത മുന്ന് വർഷം പിന്നിട്ടിട്ടും പുതിയ ചെയർമാനെ നിയമിക്കാൻ സർക്കാർ തയ്യാറായില്ല അതിനാൽ സ്ഥിരം ചെയർമാന്റെ ഒഴിവ് മൂന്നു വർഷങ്ങളായ് നികത്തിയിട്ടില്ല.
ട്രൈബ്യൂണലിന്റെപുറപ്പെടുവിക്കുന്ന വിധി നടപ്പിലാക്കാൻ കഴിയുന്നില്ല എന്നതാണ് മറ്റൊരു പോരായ്മ വിധി നടപ്പാക്കുന്നതുമായി യാതൊരു ചട്ടം വും ഉണ്ടാക്കാതെയാണ് ട്രൈബുണൽ സ്ഥാപിതമായത് അതുകൊണ്ട് തന്നെ ട്രൈബുണൽ പുറപ്പെടുവിച്ച ഉത്തരവുകൾ ഇപ്പോഴും നടപ്പാക്കാതെ കെട്ടികിടക്കുയാണ് .നിലവിൽ ട്രൈബുണലിന്റെ പ്രവർത്തനങ്ങൾ അത് സ്ഥാപിച്ചതിന്റെ ഉദേത്ശ ല്ക്ഷ്യങ്ങൾക് വിരുദ്ധമാണ്.ട്രൈബൂണലിന്റെ വിധിയിൽ നിയമ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം ഹൈകോടതിയിൽ മാത്രം ആപ്പിൽ ഫയൽ ചെയ്യാവൂ.വസ്തുതാപരമായ കാര്യങ്ങൾക്ക് അപ്പീൽ നൽകാനുമാവില്ല.മറ്റുകോടതികളെ സമീപക്കാനും കഴിയില്ല .ട്രൈബുണലിന്റെ സ്ഥാപനംകൊണ്ട് 8 വില്ലേജുകളിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെയും, സിവിൽ അവകാശങ്ങളുടെ ലംഘനമാണ് സംഭവിച്ചിട്ടുള്ളത് 8 വില്ലേജുകളിലെ മുഴുവൻ സിവിൽ കേസുകൾ ട്രൈബുണൽ കൈകാരും ചെയ്യുന്നതു മൂലം കേരളത്തിലെ മറ്റു വീല്ലേജുകളിലെ ജനങ്ങൾക്ക് മുനിസിഫ് സബ്ല കോടതികളി നിന്നും ല ഭ്യമാകുന്ന അവകാശങ്ങൾ ഈ മേഖലയിലെ ജനങ്ങൾക്ക് നിഷേധിക്കപ്പെടുകയുംചെയ്യപ്പെട്ടു യഥാർത്ഥത്തിൽ .സർകാരിന് ഭീമമായ സാമ്പത്തിക ബാധ്യത മാത്രം സമ്മാനിക്കുന്നഒരു ഭീമൻ വെള്ളാനയായി ട്രൈബുണൽ മാറി.
മൂന്നാർ സ്പഷ്യൽ ട്രൈബൂണൽ ആക്ടിൽ ഭേദഗതികൾ വരുത്തി ദേവികുളം സബ് കോടതിക്ക് ഈ അധികാരം നൽകി ഒരു ജൂഡീഷ്യൽ സംവിധാനമാക്കി മാറ്റിയാൽ സർക്കാരിന് സാമ്പത്തിക ഭാരം ഇല്ലാതെ തന്നെ കെയ്യേറ്റ കേസുകൾ ഇവിടെത്തന്നെ കൈകാര്യം ചെയ്യാവുന്നതാണ്.അപ്പോൾ വിധികൾ സ്വാഭാവികമായും നടപ്പിലാക്കാനും ആ കോടതിക്കു തന്നെ അധികാരം ഉണ്ടാവും. ചുരുക്കിപ്പറഞ്ഞാൽ മൂന്നാർ ട്രൈബുണലിൻറെ സ്ഥാപനം വഴി നഷ്ട്ടങ്ങളല്ലാതെ നേട്ടങ്ങൾ ഒന്നും സർക്കാരിനും ജനങ്ങൾക്കും ഉണ്ടായിട്ടില്ല