മൂന്നാർ ടീ കൗണ്ടി റിസോർട് മാനേജർ കസ്റ്റഡിയിൽ

ആരോഗ്യ വകുപ്പിനെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് റിസോര്‍ട്ട് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിമര്‍ശനം

0

മൂന്നാര്‍: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനും സംഘവും മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിന്നും കടന്നുകളഞ്ഞ സംഭവത്തില്‍ റിസോര്‍ട്ടിലെ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം ആരോഗ്യ വകുപ്പിനെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് റിസോര്‍ട്ട് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് റിസോര്‍ട്ട് മാനേജരെ കസ്റ്റഡിയിലെടുത്തത്. ബ്രിട്ടീഷ് പൗരന്‍ റിസോര്‍ട്ടില്‍ നിന്നും മുങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

You might also like

-