കോവിഡ് മഹാമാരിലെ അടച്ചുപൂട്ടലിൽ കൂപ്പുകുത്തി മൂന്നാറിലെ തേയില വ്യവസായം കണ്ടയ്‌മെന്റ് സോൺ ക്രമീകരിക്കുന്നതിൽ അപാകത

ഒരു ചെറിയ പ്രദേശത്ത്‌ രോഗ ബാധ സ്ഥികരിക്കുമ്പോൾ വിശാലമായ എസ്റ്റേറ്റ് മേഖല അപ്പാടെ അടച്ചുപൂട്ടുന്നത്തോടെ . തൊഴിൽ നഷ്ട്ടപെട്ട തോട്ടം തൊഴിലാളികൾ ലയങ്ങളിൽ തന്നെ മുഴുവൻ സമയവും ചില വഴിക്കപ്പെടുന്നതിനാൽ സാമുഹ്യ അകലംപാലിക്കാതെയുള്ള ഒത്തുചേരലിനും മറ്റും ഇടയാവുന്നതിനാൽ രോഗം പടരുന്നതായി കണ്ടെത്തിയിരുന്നു .

0

മൂന്നാർ :മൂന്നാർ തേയില തോട്ടമേഖലയിൽ കണ്ടെൻമെൻ്റ് സോണുകൾ ക്രമികരിച്ചതിലെ അപാകതമൂലം രോഗ പകർച്ച വർദ്ധിക്കുന്നതായി പരാതി തോമേഖലയിൽ ജോലി ചെയ്യുന്നവരും ട്രെഡ് യുണികളുമാണ് ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെ വിവേചന പരമായ നടപടിക്കെതിരെ രംഗത്തു വന്നിട്ടുള്ളത്‌ . നിരവധി എസ്‌റ്റേറ്റുകളും എസ്റേറ്റുകൾക്ക് കീഴിൽ നിരവധി ഡിവിഷനുകളും ചേർന്നതാണ് മൂന്നാർ തേയില തോട്ടമേഖല . മൂന്നാർ ദേവികുളം പള്ളിവാസൽ മറയൂർ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മുന്നാറിലെ തേയില മേഖല . മുന്നാറിലെ ഏതെങ്കിലും എസ്റ്റേറ്റ് ഡിവിഷനിൽ കോവിഡ്ബാധ സ്ഥികരിച്ചാൽ നിരവധി ഡിവിഷനുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് വാർഡ് അപ്പാടെ അടച്ചു പൂട്ടി ഉദ്യോഗസ്ഥർ നടപടിക്രമം പൂർത്തിയാക്കുന്നതാണ് നിലവിൽ മുന്നാറിലെ തോട്ടം മേഖലയിൽ കണ്ടുവരുന്നത് .
ഒരു ചെറിയ പ്രദേശത്ത്‌ രോഗ ബാധ സ്ഥികരിക്കുമ്പോൾ വിശാലമായ എസ്റ്റേറ്റ് മേഖല അപ്പാടെ അടച്ചുപൂട്ടുന്നത്തോടെ . തൊഴിൽ നഷ്ട്ടപെട്ട തോട്ടം തൊഴിലാളികൾ ലയങ്ങളിൽ തന്നെ മുഴുവൻ സമയവും ചില വഴിക്കപ്പെടുന്നതിനാൽ സാമുഹ്യ അകലംപാലിക്കാതെയുള്ള ഒത്തുചേരലിനും മറ്റും ഇടയാവുന്നതിനാൽ രോഗം പടരുന്നതായി കണ്ടെത്തിയിരുന്നു . ഈ സഹചര്യത്തിൽ രോഗപകർച്ച തടയുന്നതിനും ആളുകളുടെ പകൽ സമയത്തുള്ള സാമൂഹ്യ അകലം പാലിക്കാതെയുള്ള ഒത്തുചേരൽ തടയുന്നതിന്. രോഗമുണ്ടായ പ്രത്യക പ്രദേശത്തെ മൈക്രോ കണ്ടയ്‌മെന്റ് സോണാക്കുകയും ആപ്രദേശത്ത് നിയന്ത്രണം കടുപ്പിക്കുകയും വേണമെന്നാണ് ട്രെഡ് യൂണിനുകൾ ആവശ്യപ്പെടുന്നത് .

ഗ്രാമ പഞ്ചായത്തും ജില്ലാ ഭരണകൂടവും ഒരു പ്രദേശത്ത്‌ രോഗ ബാധ സ്ഥികരിച്ചാൽ ഗ്രാമ പഞ്ചായത്തിന്റെ വാർഡ് മുഴുവൻ കണ്ടയ്‌മെന്റ് സോണാക്കിയത് വഴി രോഗബാതിധർ ഇല്ലാത്ത ഡിവിഷണുകളിലെ തൊഴിലാളികളും നിയന്ത്രണങ്ങളിൽ ഉൾപ്പെട്ട് ജോലി നഷ്ടപെടുന്നതായാണ് തൊഴിലാളികൾ പറയുന്നത് .നിരവധി ഡിവിഷനുകളിൽ ആഴ്ചകളോളം തൊഴിലാളികൾക്ക് തൊഴിൽ നഷ്പ്പെട്ടതായും ഇവർ പറയുന്നു .

ദേവികുളം ഗ്രാമപഞ്ചായത്തിലെ KLD ബോർഡിലും ഇതിനോട് ചേർന്ന് കിടക്കുന്ന അരുവിക്കാട് വെസ്റ്റ് ഡിവിക്ഷനിൽ കഴിഞ്ഞ ദിവസ്സം ചിലർക്ക് രോഗം സ്ഥികരിച്ചിരിന്നു ഇതേതുടർന്ന് വാർഡ് പൂർണ്ണമായും അടച തോടെ അരുവിക്കാട് ഈസ്റ്റ്, സെൻറർ ഡിവി ക്ഷണുകളുംഅടച്ചു പുട്ടപെടുകയാണുണ്ടായത് . ഇതോടെ രണ്ട് ഡിവിഷനുകളിലുമായി 150 ഓളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി . ദേവികുളം പഞ്ചായത്തിലെ സൈലൻ്റ് വാലി നമ്പർ 2 ഡിവിഷനിൽ രോഗബാധകണ്ടെടുത്തിയതിനെത്തുടർന്ന്‌ ആ വാർഡ് മുഴുവനും കണ്ടെൻമെൻ്റ് സോണിൽ പെടുത്തി. ഇതോടെ രോഗബാധിതർ ആരുമില്ലാതിരുന്ന സൈലൻ വാലി No:1 ഡിവിഷനുംഅടച്ചുപൂട്ടേണ്ടിവന്നു ഇതോടെ ഇവിടെയുള്ള 100 ഓളം തൊഴിലാളികൾ തൊഴിൽ ഇല്ലാതെ ദുരിതത്തിലായി. മുന്നാർ പഞ്ചായത്തിലെ കന്നിമല ടോപ്പ് ഡിവിക്ഷൻ രോഗ ബദ്ധത സ്ഥിതികരിച്ചപ്പോൾ വരൂ മുഴുവനും അടച്ചു പൂട്ടിയത് വഴി . രോഗികൾ ഇല്ലാത്ത കന്നിമല ലോവർ ഡിവിക്ഷനും ഉൾപ്പെട്ടു ഇവിടെ മാത്രം 213 പേർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. മൂന്നാർ ദേവികുളം മറയൂർ പഞ്ചായത്തുകളിലായി സോണുകൾ ക്രമികരിചതിലെ പാളിച്ചമൂലം 700 ഓളം തൊഴിലാളികളും കുടുംബങ്ങളുമാണ് വരുമാനം നിലച്ച് ബുദ്ധിമുട്ടലായത്. കണ്ടെൻമെൻ്റ് സോണികൾ പുനക്രമികരിച്ച് മൈക്രോ കണ്ടയ്‌മെന്റ്സോണുകളായി മാറ്റണമെന്ന തോട്ടമേഖലിയിലെ തൊഴിലാളികളും ട്രെഡ് യൂണിയനുകളും ആവശ്യപ്പെടുന്നത് .

തോട്ടം മേഖലയിലുള്ളവർ കൂട്ടമായി താമസിക്കുന്നവരും ഇപ്പോഴും ഒത്തു ചേരുന്നവരുമാണ് . തോട്ടങ്ങളിൽ ജോലിക്കിറങ്ങുമ്പോൾ വിശാലമായ
പ്രദേശത്ത്‌ സാമൂഹ്യ അകലം പാലിച്ചു ജോലി ചെയ്യിണ്ടിവരുന്നതിനാൽ
ഇവരുടെ ഒത്തു ചേരൽ കുറയുന്നു അതേസമയം ജോലിക്കു പോകാതെ അടുത്തടുത്തുള്ള ലയങ്ങളിൽ കഴിന്ന ഇവർക്ക് സാമുഹ്യ അകലം പാലിക്കാൻ പലപ്പോഴും കഴിയാതെ പോകുന്നതിൻൽ അടച്ചുപൂട്ടൽ രോഗപകർച്ചക്ക് കരണമാകുകയാണ് .ആയതിനാൽ രോഗമുണ്ടാകുന്ന ചെറു പ്രദേശങ്ങളെ മൈക്രോ കണ്ടയ്‌മെന്റ് സോണാക്കി മാറ്റി ചട്ടങ്ങളും നിയന്ത്രണങ്ങളും കടുപ്പിക്കുകയാണന് വേണ്ടത് .

തോട്ടങ്ങൾ പൂർണ്ണയി അടച്ചു പൂട്ടുന്നത് തേയില ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട് , തേയില ഉത്പാദിപ്പിക്കാനാവശ്യമായ തേയിലയുടെ തളിരില (തേയില കൊളുന്ത് ) വിളവെടുക്കേണ്ട സമയത്തു വിളവെടുത്തില്ലങ്കിൽ അത് മുത്തു നശിക്കുകയാണ് പതിവ്. തേയില കൊളുന്ത് എടുക്കാതെ വന്നാൽ വീണ്ടും തളിരില (കൊളുന്തു) ലഭിക്കണമെങ്കിൽ മൂത്ത ഇലകൾ വെട്ടി നീക്കി ചെടികളെ വീണ്ടും പരിവപ്പെടുത്തണം .ഇതിനു വീണ്ടും കാലതാമസം നേരിടേണ്ടിവരും .രോഗവ്യാപനം തടയാൻ നിയന്ത്രങ്ങൾ ആവശ്യമാണെങ്കിലും രോഗപകർച്ച ഇല്ലാത്ത മേഖലയിലെ അടച്ചുപൂട്ടൽ വലിയ സാമ്പത്തിക നഷ്ട്ടവും തൊഴിൽ നഷ്ടവുമാണ് വരുത്തിവക്കുന്നത്. ഈ സീസണിലെ വിളവെടുപ്പ് സമയാണിത് തേയില ചെടികളിൽ വൻതോതിൽ കൊളുന്ത് ഉണ്ടാകുന്ന സമയമാണിത് കൂടുതൽ കൊളുന്ത് ശേഖരിച്ച് തൊഴിലാളികൾക്ക് അധിക വേതനം ലഭിക്കേണ്ട സമയത്തു തോട്ടങ്ങൾ അടച്ചു പുട്ടപ്പെടുന്നത് ഏറെ പ്രതിസന്ധിസൃഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You might also like

-