മുന്നാറിലെ ഇരട്ട കൊലപാതക കേസിന്റെ അന്വേഷണ വഴിത്തിരിവിലേക്ക് . പ്രതിയുടെ വീട്ടിൽ നിന്നും വൻ ആയുധശേഖരം

പോലീസ് നടത്തിയ പരിശോധനയില്‍ എകെ 47 തോക്കുകള്‍ ഡമ്മിയാണെന്ന് കണ്ടെത്തി. എന്നാൽ പിടികൂടിയ പിസ്റ്റലുകളും നാടൻതോക്കുകളും വിവിധ രാജ്യങ്ങളിൽ നിർമിച്ചിട്ടുള്ളതാണ്, ഈ ആയുധങ്ങള്‍ ഉപയോഗിച്ച് തമിഴ്‌നാട്ടിലെ ബാങ്കുകളും വിവിധ സ്ഥലങ്ങളില്‍ കൊള്ള നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പിടിയിലായ മോഹന്‍ ദാസ് പോലീസിനോട് പറഞ്ഞു.

0
മൂന്നാർ ഇരട്ടകൊലപാതകക്കേസിലെ മുഖ്യപ്രതി തമിഴക മക്കള്‍ മുന്നേറ്റ കഴകം മുന്‍ ജില്ലാ നേതാവുമായ ബോഡി പൊട്ടല്‍ക്കളം സ്വദേശി കൗര്‍ മോഹന്‍ദാസ്   https://youtu.be/t-300q_4YlE

ബോഡിനായ്ക്കനൂർ /മൂന്നാർ : മുന്നാറിലെ ആട്ടോ ഡ്രൈവർമാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷം പുതിയ വഴിത്തിരിവിലേക്ക് .ഇരട്ടകൊലപാതകക്കേസിലെ മുഖ്യപ്രതി തമിഴ്‌നാട് പോലീസിന്റെ പിടിയിലായിലായതോടെ തമിഴ്നാട് പോലീസും കേരളാ പോലീസും ഒന്ന് ഞെട്ടി ! പിടിയിലായിരിക്കുന്നത് രാജ്യാന്തര ബന്ധമുള്ള കൊള്ളക്കാരനനും തീവ്രവാദിയുമാണ് .

വെള്ളിയാഴ്ച വൈകിട്ടാണ് ബോഡി -തേനി റോഡില്‍ വച്ച് കൊള്ളസംഘത്തിലെ തലവനും തമിഴക മക്കള്‍ മുന്നേറ്റ കഴകം മുന്‍ ജില്ലാ നേതാവുമായ ബോഡി പൊട്ടല്‍ക്കളം സ്വദേശി കൗര്‍ മോഹന്‍ദാസ്നെ പോലീസ് പിടികൂടിയത്. മീനവലക്ക് ഇന്‍സ്‌പെക്ടര്‍ധര്‍മ്മരാജ്, എസ്.ഐ.സെല്‍വരാജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് ആഡംബര വാഹനത്തിലെത്തിയ മോഹന്‍ദാസിനെ പിടികൂടിയത്.വാഹനത്തില്‍നിന്നും ഏ.കെ.47, മെഷീന്‍ ഗണ്‍, കൈത്തോക്കുകള്‍, വടിവാള്‍, മറ്റ് വിവിധ തരത്തിലുള്ള ആയുധങ്ങള്‍ എന്നിവ പിടിച്ചെടുത്തു.തുടര്‍ന്ന് പോലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലും സമാന ആയുധങ്ങള്‍ കണ്ടെത്തി. കൊള്ളസംഘത്തിലുണ്ടായിരുന്ന പത്തംഗ സംഘം, പോലീസ് മോഹന്‍ദാസിന്റെവീട്ടിലെത്തുന്നതറിഞ്ഞ് കടന്നു കളഞ്ഞു. പോലീസ് നടത്തിയ പരിശോധനയില്‍ എകെ 47 തോക്കുകള്‍ ഡമ്മിയാണെന്ന് കണ്ടെത്തി. എന്നാൽ പിടികൂടിയ പിസ്റ്റലുകളും നാടൻതോക്കുകളും വിവിധ രാജ്യങ്ങളിൽ നിർമിച്ചിട്ടുള്ളതാണ്, ഈ ആയുധങ്ങള്‍ ഉപയോഗിച്ച് തമിഴ്‌നാട്ടിലെ ബാങ്കുകളും വിവിധ സ്ഥലങ്ങളില്‍ കൊള്ള നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പിടിയിലായ മോഹന്‍ ദാസ് പോലീസിനോട് പറഞ്ഞു.

മൂന്നാറില്‍ ഓട്ടോ ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ തമിഴ്‌നാട്ടില്‍ പിടിയിലായ കൊള്ളസംഘത്തിലെ മുഖ്യ സൂത്രധാരന്‍ ഇരട്ട കൊലപാതക കേസിലെ പ്രധാന പ്രതിയായ മൂന്നാര്‍ സ്വദേശി എസ്റ്റേറ്റ് മണിയെന്ന് പോലീസ്പറഞ്ഞു . സംഘത്തിന്റെ മുഖ്യ സൂത്രധാരനായ മൂന്നാര്‍ എല്ലപ്പെട്ടി കെ.കെ. ഡിവിഷനില്‍ മണി (എസ്റ്റേറ്റ് മണി) യാണ് കൊള്ളയടിക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് പദ്ധതി തയ്യാറാക്കിയതെന്ന് മോഹന്‍ ദാസ് പോലിസിന്മൊഴിനല്കിയിട്ടുണ്ട് .

ഒരു വര്‍ഷം മുന്‍പാണ് എസ്റ്റേറ്റ് മണിയുംമോഹൻ ദാസും ചേർന്ന് , എല്ലപ്പെട്ടി സ്വദേശികളായ ശരവണന്‍ , ജോണ്‍ പീറ്റര്‍ എന്നിവരെ ബോഡിമെട്ടില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.വ്യക്തിവൈരാഗ്യത്തിന്റെ പകപോക്കലിനായി ഓട്ടോ പ്രൈവര്‍മാരായ യുവാക്കളെ തമിഴ് നാട്ടിലേക്ക് ടാക്സി പോകാനെന്ന പേരില്‍ കൂട്ടികൊണ്ടു പോയി ഇവർ, നടുറോഡിലിട് വെട്ടി കൊല്ലുകയായിരുന്നു .ഈ കേസില്‍ഇരുവരെയും പിടികൂടുന്നതിനായി കേരളാപോലീസ്സും തമിഴ്നാട് പോലിസും കിണഞ്ഞു പരിശ്രമിച്ചിട്ടും പ്രതികളെ പിടികൂടാനായിരുന്നില്ല .ഇതിനിടെയാണ് വാഹനപരിശോധനക്കിടയിൽ കേസിലെ മുഖ്യ പ്രതി  തമിഴ്‌നാട്‌ പോലീസ് പിടിയിലാവുന്നത് .

പിടിയിലായ മണി തമിഴ്‌നാട്ടില്‍ നിരവധി കൊലപാത കേസുകളിലും മോഷണ കേസുകളിലും അക്രമക്കേസുകളുംപ്രതിയാണെന്നു ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പ്രധാന പ്രതിയായ മണിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി മീനവലക്ക് ഇന്‍സ്‌പെക്ടര്‍ധര്‍മ്മരാജ് പറഞ്ഞു.

You might also like

-