കോവിഡ് 19 മുന്നാറിലെ റിസോട്ടുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും, വിനോദ സഞ്ചാരത്തിന് വിലക്ക്

മൂന്നാറിൽ ഐസൊലേഷൻ വാർഡ് ക്രമീകരിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കും ഇപ്പോൾ രോഗ ലക്ഷണമുള്ളവരെ പരിശോധിക്കാൻ ചിത്തിരപുരത്തെ സർക്കാർ ആശുപത്രിയിൽ അതിനുള്ള സൗകര്യമുണ്ട്

0

മൂന്നാറിൽ വിദേശ വിനോദ സഞ്ചരിക്ക കോവിഡ് 19 ബാധ സ്ഥികരിച്ചതോടെ കൂടതൽ മുൻകരുതൽ നടപടികളുമായി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും മുന്നാറിലെ ചെറുതും വലുതുമായ എല്ലാം ഹോം സ്റ്റൈകളും റിസോർട്ടുളും ജീപ്പ് സവാരി തുടങ്ങി എല്ലാവിധ വിനോദ സഞ്ചാര പരിപാടികളും രണ്ടാഴ്ചത്തേക്ക് നിർത്തി വയ്ക്കാൻ തീരുമാനമായി മൂന്നാർ ടൂറിസം മേഖല രണ്ട് ആഴ്ചത്തേക്ക് അടച്ചിടും അന്തർ സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കും അതിർത്തി വഴി കടന്നുവരുന്ന എല്ലാ വാഹനങ്ങളിൽ നിന്നും ആളുകളെ ഇറക്കി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുംമൂന്നാറിൽ ഐസൊലേഷൻ വാർഡ് ക്രമീകരിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കും ഇപ്പോൾ രോഗ ലക്ഷണമുള്ളവരെ പരിശോധിക്കാൻ ചിത്തിരപുരത്തെ സർക്കാർ ആശുപത്രിയിൽ അതിനുള്ള സൗകര്യമുണ്ട് .

മൂന്നാറിലെ മുഴുവൻ റിസോർട്ടുകളിലെയും വിദേശ വിനോദ സഞ്ചാരികളുടെ ബുക്കിംഗ് റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിആവശ്യപ്പെട്ടു .കോറോണ രോഗബാധയുമായി ബന്ധപ്പെട്ട് മൂന്നാറിൽ നടന്ന അടിയന്തിര യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം പൊതുജനങ്ങളും കൂടുതൽ ജാഗ്രതയോടെ മുമ്പോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.മൂന്നാറിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന നിരവധി ഹോംസ്കൾ ഉണ്ട്.അവയുടെ വിവരങ്ങൾ ശേഖരിച്ച് ഇവിടങ്ങളിൽ താമസിച്ച് വന്നിരുന്നവർ ആരൊക്കെയാണെന്ന വിവരങ്ങൾ ലഭ്യമാക്കണം.കോളനികളിലെ വീടുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തണം. കൊറോണയുടെ പശ്ചാത്തലത്തിൽ ആനച്ചാൽ, ചിന്നക്കനാൽ തുടങ്ങിയ ഇടങ്ങളിൽ കൂടുതൽ ബോധവൽക്കരണ പരിപാടികൾ നടത്തണമെന്നും വിവിധ വകുപ്പുദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി

കഴിഞ്ഞ 7 നാണ് വിദേശി മൂന്നാറിലെ സർക്കാർ ഹോട്ടലിൽ സന്ദർശനത്തിനായി എത്തിയത്.കൊച്ചിയിലെത്തിയ ഇയാൾ കലാ മണ്ഡലം റിവർ റിസോർട്ടിൽ താമസിച്ചു. തുടർന്ന് മൂന്നാർ കോളനി റോഡിലെ സർക്കാർ ഹോട്ടലിൽ മുറിയെടുത്തു. 10 ന് രാവിലെ പനി ബാധിച്ചതോടെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തി മരുന്നു വാങ്ങി മടങ്ങി. അവിടുത്തെ ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് 11 ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പരിശോധനക്കായി എത്തിച്ചു. 12 ന് മൂന്നാർ സർക്കാർ ഹോട്ടലിൽ തിരിച്ചെത്തിച്ച് നിരീക്ഷണത്തിൽ വെച്ചു. എന്നാൽ ഇയാൾ മൂന്നാറിലെ വിവിധ മേഘലകൾ സന്ദർശിച്ചതായാണ് വിവരം. എന്നാൽ ഇയാൾ എല്ലാവരെയും കബളിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ കൊച്ചിയിലെത്തുകയായിരുന്നു.

You might also like

-