മൂന്നാർ ഗ്യാപ്പ് റോഡ് ഇരട്ട കൊലപാതകം രണ്ടുപേർ കസ്റ്റഡിയിൽ മുഖ്യ പ്രതിക്കായി തിരച്ചിൽ ഉർജ്ജിതപ്പെടുത്തി പോലീസ്

ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തു എന്ന സംശയത്തെ തുടർന്നാണ് ചേരിയാർ സ്വദേശികളായ ഇസ്രവെലിനേയും ഭാര്യ കബിലയായും ശാന്തൻപാറ പോലീസ് കസ്‌റ്റഡിയിൽ എടുത്തത് .ഇവരെ ചോദ്യം ചെയ്തു വരുന്നു

0
കൊലപാതകം നടന്നതിന് ശേഷം പോലീസ് തിരയുന്ന ജകുമാരി കൊലപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിൻ

മൂന്നാർ :നടുപ്പാറ എസ്റ്റേറ്റ് ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ .പ്രതി എന്ന് സംശയിക്കുന്ന പഞ്ഞിപ്പറമ്പിൽ ബോബിന് ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തു എന്ന സംശയത്തെ തുടർന്നാണ് ചേരിയാർ സ്വദേശികളായ ഇസ്രവെലിനേയും ഭാര്യ കബിലയായും ശാന്തൻപാറ പോലീസ് കസ്‌റ്റഡിയിൽ എടുത്തത് .ഇവരെ ചോദ്യം ചെയ്തു വരുന്നു

                                                    കൊലക്ക് ശേഷം ഉപേക്ഷിച്ച കാർ

അതേസമയം കൊലപാതകത്തിൽ പങ്കുണ്ടാണ് പോലീസ് സംശയിക്കുന്ന പഞ്ഞിപ്പറമ്പിൽ ബോബിന്വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയാതായി ഇടുക്കി പോലീസ് മേധാവി അറിയിച്ചു കൊലപാതകത്തിന് ശേഷം പ്രതി മുങ്ങി എന്നുകരുതുന്ന കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി പൂപ്പിറക്ക്സമീപം മുരിക്കും തൊട്ടി മരിയ ഗോരോത്തി പള്ളിയുടെ സമീപതാത്തുനിന്നുംമാണ് കണ്ടെത്തിയിട്ടുണ്ട് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച ആണ് സംഘം അന്വേഷണം പുരോഗമിക്കുന്നത് 143 കിലോഗ്രാം ഉണക്ക ഏലക്കപൂപ്പാറയിലെ ഒരുകടയിൽ വില്പന നടത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് അടുത്ത ഇടയ്ക്കാണ് ബോബിൻ റിസോർട്ടിൽ ജോലിക്ക് എത്തുന്നത് പ്രതിയെ സംബന്ധിച്ച നിർണായക വിവരം പോലീസിന് ലഭിച്ചതായാണ് സൂചന

ചിന്നക്കനാൽ ഗ്യാപ്പ് റോഡിന് താഴ്‌ഭാഗത്തെ കെ.കെ വർഗ്ഗീസ് പ്ളാൻ്റേഷൻസിൻ്റെയും,റിസോർട്ടിൻ്റെയും ഉടമ കോട്ടയം മാന്നാനം കൊച്ചയ്ക്കൽ ജേക്കബ്ബ് വർഗ്ഗീസ്(രാജേഷ്-40),ഇയാളുടെ ജോലിക്കാരനായ പെരിയകനാൽ ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലെയ്ന്സിൽ താമസിയ്ക്കുന്ന മുത്തയ്യ(50) എന്നിവരെ ഞായറാഴ്ച്ച പകൽ പതിനൊന്നോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സ്ഥാപനത്തിലെ ഡസ്റ്റർ കാറും,ഡ്രൈവർ രാജകുമാരി കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിനെയും കാണാനുണ്ടായിരുന്നില്ല.

                                            കൊല്ലപ്പെട്ട ജീവനക്കാരൻ മുത്തയ്യ

വെള്ളിയാഴ്ച്ച വൈകിട്ട് മുതൽ രാജേഷിനെയും മുത്തയ്യയെയും സംബന്ധിച്ച് കുടുംബാംഗങ്ങൾക്ക് വിവരമൊന്നും ലഭിയ്ക്കാതായിരുന്നു.എന്നാൽ ശനിയാഴ്ച്ച പുലർച്ചെ മൂന്ന് വരെ രാജേഷിൻ്റെ വാട്ട്സാപ്പ് ഓൺ ലൈൻ ആയിരുന്നു.പിന്നീട് ബന്ധുക്കൾ ഫോണിലേയ്ക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് മുത്തയ്യയുടെ ബന്ധുക്കളും,മറ്റ് ജോലിക്കാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തവെ എസ്റ്റേറ്റിലെ ഏലക്കാ ഡ്രയർ മുറിയിൽ തലയ്ക്ക് പരിക്കുകളോടെ മുത്തയ്യയെയും, നെഞ്ചിലും തോളിലും വെടിയേറ്റതുപോലുള്ള മുറിവുകളോടെ ഏലച്ചെടികളുടെ ഇടയിൽ രാജേഷിനെയും മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി വേണുഗോപാൽ, മൂന്നാർ ഡി.വൈ.എസ്.പി സുനീഷ് ബാബു എന്നിവരുടെ നിർദ്ദേശപ്രകാരം ശാന്തൻപാറ സി.ഐ എസ്.ചന്ദ്രകുമാറിൻ്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ നിന്നും രാജേഷിൻ്റെ കാറും, മൊബൈൽ ഫോണും,രണ്ട് ചാക്ക് ഉണക്ക ഏലക്കായും,അടുത്തയിടെ ജോലിയ്ക്ക് ചേർന്ന ഡ്രൈവർ ബോബിനെയും കാണാനുണ്ടായിരുന്നില്ല. നെടുങ്കണ്ടം ഭാഗത്തേയ്ക്ക് ഇയാൾ നീങ്ങിയതായും പൊലീസിന് വിവരം ലഭിച്ചു. ഞായറാഴ്ച്ച വൈകിട്ടോടെ രാജകുമാരി മുരിക്കുംതൊട്ടി മരിയ ഗൊരോത്തി പള്ളിയുടെ വളപ്പിൽ നിന്നും കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കൊണ്ടുവന്നിട്ടത് ആരെന്ന് കണ്ടെത്താനാണ് ശ്രമം.

കൊല നടന്നതിൻ്റെ പിറ്റേന്ന് ശാന്തൻപാറ ചേരിയാറിലെ ഒരു വീട്ടിൽ ബോബിൻ രാത്രി ഒളിച്ചു താമസിച്ചതായും പൊലീസിന് അറിവ് ലഭിച്ചിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് വീട്ടുടമകളായ ദമ്പതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവരിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും,രണ്ട് ദിവസത്തിനകം പ്രതി പിടിയിലാകുമെന്നുമാണ് സൂചനകൾ .പൂപ്പാറയിലെ ഒരുവ്യാപാരിയ്ക്ക് പ്രതി 143 കിലോഗ്രാം ഉണക്ക ഏലക്കായ വിറ്റതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ബി.വിനോദ് കുമാർ, കെ.പി രാധാകൃഷ്ണൻ, പി.ഡി അനൂപ്‌മോൻ എന്നിവർ ഉൾപ്പെട്ട രണ്ട് സ്ക്വാഡുകൾ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

കോട്ടയം ഫോറൻസിക്ക് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. മുത്തയ്യയുടെ സംസ്കാരം ഇന്നലെ വൈകിട്ടോടെ പവ്വർ ഹൗസ് ശ്മശാനത്തിൽ നടത്തി.

You might also like

-