മുന്നാറിൽ (പ്ലം ജൂഡി )ആംബർ ഡെയ്ൽ റിസോര്‍ട്ട് അടക്കം മുന്ന് റിസോർട്ടുകളുടെ പട്ടയം സർക്കാർ റദ്‌ചെയ്തു .

നിയമ വിരുദ്ധമായി പണിതുയർത്തിയ (പ്ലം ജൂഡി )ആംബർ ഡെയ്ൽ റിസോര്‍ട്ട്, നിർമാണത്തിലിരിക്കുന്ന മറ്റ് രണ്ട് റിസോര്‍ട്ടുകൾ എന്നിവയുടെ പട്ടയമാണ് റദ്ദാക്കിയത്.

0

മൂന്നാർ :മൂന്നാറിൽ പള്ളിവാസലിലെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം ഇടുക്കി ജില്ലഭരണകൂടം റദ്ദാക്കി. പട്ടയവ്യവസ്ഥകൾ ലംഘിച്ചതിനാണ് നടപടി. റിസോര്‍ട്ടുകളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തണ്ടപ്പേരുകൾ റദ്ദാക്കി പട്ടയം അസാധുവാക്കിയതോടെ മൂന്ന് റിസോര്‍ട്ടുകളുടെയും ഭൂമി ഏറ്റെടുക്കാൻ ദേവികുളം തഹസിൽദാരെ ജില്ലാഭരണകൂടം ചുമതലപ്പെടുത്തി.

പള്ളിവാസലിലെ ചെങ്കുത്തായ മലയിടുക്കി നിയമ വിരുദ്ധമായി പണിതുയർത്തിയ (പ്ലം ജൂഡി )ആംബർ ഡെയ്ൽ റിസോര്‍ട്ട്, നിർമാണത്തിലിരിക്കുന്ന മറ്റ് രണ്ട് റിസോര്‍ട്ടുകൾ എന്നിവയുടെ പട്ടയമാണ് റദ്ദാക്കിയത്. ഭൂമിയുമായി ബന്ധപെട്ടു പരിശാടന നടത്തിയ വിജിലൻസ് സംഘത്തിന്റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നടപടി. പഴയ പ്ലംജൂഡി റിസോർട്ടാണ് ആംബർ ഡെയ്ൽ.

1964ലെ ഭൂപതിവ് ചട്ടം അനുസരിച്ചാണ് കെ എസ് ഇ ബി യുടെ അധിനതയിൽ ഉണ്ടായിരുന്ന ഭൂമിൽ മൂന്ന് റിസോര്‍ട്ടുകൾക്കും പട്ടയം ലഭിച്ചിട്ടുള്ളത് ലഭിച്ചത് . 1964 ലെ ഭൂ പതിവ് ചട്ടപ്രകാരം പട്ടയഭൂമി വീട് നിർമ്മിക്കാനും കൃഷി ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാകൂ. പട്ടയവ്യവസ്ഥകൾ റിസോര്‍ട്ട് ഉടമകൾ ലംഘിച്ച് ഭൂമിയിൽ ബഹുനില വ്യപാര സമുച്ചയം പണിതുയർത്തിയെന്ന് വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ ഡിസംബറിൽ കളക്ടർ വിളിച്ച ഹിയറിംഗിലും കെട്ടിടം പണിതത് സാധൂകരിക്കാനുള്ള രേഖകൾ ഹാജാരാക്കാൻ റിസോര്‍ട്ട് ഉടമകൾക്ക് കഴിഞ്ഞിരുന്നില്ല. കെ എസ് ഇ ബി യുടെ ഉടമസ്ഥതിൽ ഉണ്ടായിരുന്ന ഭൂമിക്ക് എങ്ങനെ റിസോർട്ട് ഉടമകൾക്ക് പട്ടയം ലഭിച്ചു എന്നതും വിജിലൻസ് പരിശോധിച്ചിരുന്നു ബോർഡിന്റ ഉടമസ്ഥതയിൽ ഉണ്ടായിരുന്നു ഭൂമിയിൽ വ്യാജ പട്ടയ ഉണ്ടാക്കിയതായാണ് വിജിലൻസിന് ലഭിച്ചതിട്ടുള്ള വിവരം

കെഎസ്ഇബിയുടെ പള്ളിവാസൽ ടണൽ മുഖത്തേക്ക് കടന്നു പോകുന്ന വഴി ഉപയോഗപ്പെടുത്തി നി‍ർമിച്ച പ്ലംജൂഡി റിസോര്‍ട്ടിനെതിരെ നേരത്തെയും പലതവണ ആരോപണം ഉയർന്നിട്ടുണ്ട്. 2018ലെ പ്രളയത്തിൽ റിസോർട്ടിന് മുകളിൽ
കൂറ്റൻ പാറ കല്ലുകൾ അടർന്നു വീണു പ്ലംജൂഡി ഒറ്റപ്പെട്ടിരുന്നു. റിസോര്‍ട്ടിൽ കുടുങ്ങിയ വിദേശ വിനോദസഞ്ചാരികൾ അടക്കമുള്ളവരെ രക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്.

You might also like

-