തമിഴ് നാട്ടിൽ ലോക് ഡൗൺ നിർദേശങ്ങൾ മറികടന്ന് ആളുകളുടെ കുത്തൊഴുക്ക് അൻപതു പേരെ നിര്ബദ്ധന്ധത നിരീക്ഷണത്തിൽ പാർപ്പിച്ചു
തമിഴ്നാട്ടിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പീരുമേട്, ഉടുന്പൻചോല താലുക്കുകളിലെ എട്ടു പഞ്ചായത്തുകളിലെ 27 വാർഡുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ അടുത്തമാസം മൂന്നു വരെ നീട്ടി കളക്ടർ ഉത്തരവിട്ടു
മൂന്നാർ :മുന്നാറിൽ ലോക്ക് ഡൗണിൽ ഇളവ് ഏർപെടുത്തിയതോടെയാണ് തമിഴ് നാട്ടിൽ നിന്നും ആളുകളുടെ കുത്തൊഴുക്ക് ആരംഭിച്ചിട്ടുള്ളത് തമിഴ്നാട്ടിൽ നിന്ന് വനപാതയിലൂടെ കൂടുതൽ ആളുകൾ ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് എത്തുന്നു. പ്രധാനമായുംകൊറോണ വയറസ്സ് പടർന്നിട്ടുള്ള താഴ് നാട്ടിലെ തേനിച്ചില്ലയിലെ ബോഡിനാക്കാനുരിൽ നിന്നുമാണ് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ അതിർത്തി കടന്ന് എത്തിയ അമ്പതു പേരെ വട്ടവടയിലും മുന്നാറിലുമായി ആരോഗ്യ വകുപ്പ് നിബദ്ധതനിരീക്ഷണത്തിൽ പർപ്പിച്ചിട്ടുണ്ട് ആളുകൾ അതിർത്തി കടക്കുന്ന തേവാരംമേട്ടിൽ സംസ്ഥാനത്തെ ആദ്യ കൊവിഡ് പൊലീസ് ഔട്ട് പോസ്റ്റ് തുറന്നു.
തമിഴ്നാട്ടിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പീരുമേട്, ഉടുന്പൻചോല താലുക്കുകളിലെ എട്ടു പഞ്ചായത്തുകളിലെ 27 വാർഡുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ അടുത്തമാസം മൂന്നു വരെ നീട്ടി കളക്ടർ ഉത്തരവിട്ടു. ഇതോടൊപ്പം നെടുങ്കണ്ടം പഞ്ചായത്തിലെ പത്താം വാർഡ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതിനാൽ ഈ വാർഡിലും മേയ് മൂന്നു വരെ നിരോധനാജ്ഞ
ഏർപ്പെടുത്തിയിട്ടുണ്ട്.കുമളി ടൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ,പഴവർഗങ്ങൾ,പച്ചക്കറിക്കടകൾ,മെഡിക്കൽ ഷോപ്പുകൾ,പെട്രോൾ പമ്പുകൾ തുടങ്ങിയവ ഒഴികെയുള്ള എല്ലാ കടകളും അടച്ചിടാൻ കളക്ടർ ഉത്തരവിട്ടു
കോവിഡ് 19 രോഗികളുടെ എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുന്ന ബോഡിനായ്ക്കന്നൂരില്‍ നിന്നാണു ഇവര്‍ ലോറിയില്‍ ചരക്കുമായി എത്തിയത്.മാര്‍ച്ച് 17ന് അന്നത്തേക്ക് മാത്രമായി ചരക്ക് കൊണ്ടുവരാന്‍ മൂന്നാര്‍ പോലിസ് നല്‍കിയ പാസിന്റെ മറവിലാണ് ഇന്നലെ രണ്ടുപേര്‍ ചരക്കുമായി എത്തിയത്. കൊണ്ടു വന്ന ബേക്കറി സാധനങ്ങള്‍ ഇവരിലൊരാള്‍ ടൗണിലെ ബേക്കറികള്‍ കയറിയിറങ്ങി വിതരണം നടത്തുകയും ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ഡെപ്യുട്ടി തഹസില്‍ദാര്‍ ജയിംസ് നൈനാന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് ആരോഗ്യ വകുപ്പിന് കൈമാറി. പരിശോധനകള്‍ക്കു ശേഷം ഇരുവരെയും 14 ദിവസത്തേക്ക് പഴയ മൂന്നാറിലെ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിൽ നിന്ന് ഇടുക്കി ജില്ലയിലേക്ക് കടക്കാൻ 45 ഓളം സമാന്തരപാതകളുണ്ട്. ഇതിൽ ഏറിയപങ്കും വനപാതകളാണ് രാത്രിയിൽ എല്ലായിടത്തും പൊലീസ് പരിശോധനകൾ ഉണ്ടാവില്ല. ഈ സാഹചര്യം മനസിലാക്കിയാണ് തമിഴ്നാട്ടിൽ നിന്ന് ആളുകൾ ജില്ലയിലേക്ക് കടക്കുന്നത്. വന്യമൃഗ ഭീഷണി ഉള്ളതിനാൽ വനത്തിനുള്ളിൽ രാത്രി പരിശോധനയും സാധ്യമല്ല. ലോക്ക്ഡൗണിന് മുൻപ് നാട്ടിലേക്ക് പോയ തോട്ടം തൊഴിലാളികളാണ് തിരികെ വരാൻ ശ്രമിക്കുന്നത്. കേരളത്തിലേക്ക് കടന്നാല്‍ ഈയാഴ്ച്ച തന്നെ തോട്ടങ്ങളില്‍ ജോലിക്ക് കയറാമെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
വനപാതവഴി കടക്കുന്നവരെ കണ്ടെത്താന്‍ വാച്ചര്‍മാരുടെ നിരീക്ഷണം ശക്തമാക്കാന്‍ ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ വനപാലകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാവിലെ ദേവികുളം സബ് കളക്ടര്‍ ഓഡിറ്റോറിയത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചാണ് അധിക്യതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്നും നിരവധി പേരാണ് മൂന്നാറിലെ വിവിധ മേഘലളില്‍ എത്തുന്നത്. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തോട്ടങ്ങളിലും ചിന്നക്കനാല്‍, വട്ടവട മറയൂര്‍ തുടങ്ങിയ മേഘലകളിലുമാണ് കൂടുതലാണ് അതിര്‍ത്തി കടന്ന് പലരും എത്തുന്നത്. ഇത്തരക്കാരെ കണ്ടെത്താന്‍ അധിക്യതര്‍ വാച്ചര്‍മാരുടെ സേവനം ആവശ്യമാണ്. നിരീക്ഷണം ശക്തമാക്കിയാല്‍ അതിര്‍ത്തികടക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും. നിലവില്‍ 25 ഓളം പേരെ കണ്ടെത്തി ഐസുലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മൂന്നാറില്‍ നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ തുടരും. വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാറില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗ്രീന്‍ സോണ്‍ തുടര്‍ച്ചയായി നിലനിര്‍ത്തണമെങ്കില്‍ അതിര്‍ത്തി കടന്ന് എത്തുന്നവരെ തടയുകതന്നെ ചെയ്യണം. അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളിലും പരിശോധന കര്‍ശനമാക്കണം. മൂന്നാറില്‍ സ്ഥിതിഗതികള്‍ നിയന്ത്രണതീതമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നത്. റവന്യുസംഘം 25 ടീമുകളായി തിരിഞ്ഞാണ് പരിശോധനകള്‍ നടത്തുന്നത്. വട്ടവടയില്‍- 24 പേരും മൂന്നാറില്‍- 21 പേരും ദേവികുളത്ത്- 5 പേരും ആണ് നിരിക്ഷ്ഷണത്തിൽ ഉള്ളത്.
രാത്രി കാലങ്ങളിൽ അതിർത്തി കടന്നെത്തുന്നവർ പ്രധാനമായി ഉപയോഗിക്കുന്നത് നെടുങ്കണ്ടം തേവാരം മേട്ടിലെ സമാന്തര പാതകളെയാണ്. ഈ വഴി മൂന്നു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാല്‍ കേരളത്തിലേക്കും കടക്കാം. കാൽ നടയായി സമാന്തരപാതകളിലൂടെ അതിർത്തിയിൽ എത്തുന്നവരെ വാഹനങ്ങളില്‍ കൊണ്ടുപോകുവാനും ഏലത്തോട്ടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്.ഇത് നിയന്ത്രിക്കാനാണ് തേവാരം മേട്ടിൽ കൊവിഡ് ഔട്ട് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്
തമിഴ്നാട് അതിർത്തി ജില്ലയായ തേനിയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സമാന്തര പാതകളിലൂടെ നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ എത്തുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.