വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരി മേല്പടിയിൽ വ്യപക പ്രതിഷേധം

സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഉപരോധിച്ചു

കല്പറ്റ | വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയും ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങളുമെന്ന് പരാതി. പഞ്ചായത്ത് വഴിയാണ് സാധരണങ്ങള്‍ വിതരണം ചെയ്തത്. എന്നാല്‍ സംഭവിച്ചത് ബോധപൂര്‍മായ വീഴ്ചയല്ലെന്നാണ് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ വിശദീകരണം. പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തി. പഞ്ചായത്ത് ഓഫിസിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് തുടരുകയാണ്. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഉപരോധിച്ചു

ദുരന്തബാധിതരെ പുനരധിവസിപ്പിച്ച ഇടത്താണ് ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സാധനങ്ങള്‍ പഞ്ചായത്ത് വിതരണം ചെയ്തത്. പുഴുവരിച്ച നിലയില്‍ കാണപ്പെട്ടത് റവന്യൂ വകുപ്പ് വിതരണം ചെയ്ത അരിയോ അതോ സ്‌പോണ്‍സര്‍മാര്‍ എത്തിച്ച അരിയോ എന്ന് ഉറപ്പില്ലെന്നും ഇത് പരിശോധിക്കുമെന്നും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇന്നലെയാണ് ദുരന്തബാധിതകര്‍ക്ക് പഞ്ചായത്തില്‍.കട്ട കെട്ടിയ അരിയില്‍ പുഴുവരിക്കുന്ന ദൃശ്യങ്ങളും വിതരണം ചെയ്ത റവയിലാകെ വിവിധ പ്രാണികള്‍ വീണുകിടക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പഴകി പിഞ്ചിയ വസ്ത്രങ്ങളാണ് തങ്ങള്‍ക്ക് വിതരണം ചെയ്തതെന്നും അത് ഉപയോഗിക്കുന്നത് എങ്ങനെയെന്നും ദുരന്തബാധിതര്‍ ചോദിക്കുന്നു. എന്നാല്‍ പഞ്ചായത്തിന് തെറ്റുപറ്റിയിട്ടില്ലെന്നും പുഴുവരിച്ച അരിയും സാധനങ്ങളും വിതരണം ചെയ്തത് റവന്യൂ വകുപ്പാണെന്നും ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്‌ഐ സമരം ഇത് മറയ്ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like

-