ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ മുംബൈ പൊലീസ്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകാൻ തലശ്ശേരിയിലെയും തിരുവങ്ങാട്ടെയും ന്യൂമാഹിയിലെയും വീട്ടിലെത്തിയെങ്കിലും അവ പൂട്ടിയിട്ടിരിക്കുകയാണ്. മൊബൈൽ ഫോണിൽ ബന്ധപ്പെടാനും സാധിച്ചിട്ടില്ല.

0

ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ മുംബൈ പൊലീസ്. ബിനോയ്‌യെ ചോദ്യം ചെയ്യാനായി കേരളത്തിൽ എത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകാൻ തലശ്ശേരിയിലെയും തിരുവങ്ങാട്ടെയും ന്യൂമാഹിയിലെയും വീട്ടിലെത്തിയെങ്കിലും അവ പൂട്ടിയിട്ടിരിക്കുകയാണ്. മൊബൈൽ ഫോണിൽ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. ഇതേ തുടർന്ന് പിതാവ് കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരിയിലെ വീടിന്റെ അയൽപക്കത്ത് നോട്ടിസ് ഏൽപിച്ചു. 3 ദിവസമായി കണ്ണൂരിൽ തങ്ങുകയാണ് മുംബൈ പൊലീസ്. തുടർ അന്വേഷണത്തിനായി തിരുവനന്തപുരത്തേക്കു തിരിക്കും.

You might also like

-