ഡല്‍ഹി- മുംബൈ എക്‌സ്പ്രസ്‌വേയുടെ നിര്‍മ്മാണത്തിന് ചൈനീസ് കമ്പനി സമര്‍പ്പിച്ച കരാര്‍ ഗതാഗത മന്ത്രാലയം റദ്ദാക്കാന്‍ തീരുമാനം ?

1300 കിലോ മീറ്റര്‍ നീളമുളള ഡല്‍ഹി – മുംബൈ എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണത്തിന് 1 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

0

ഡല്‍ഹി : ഇന്ത്യ ചൈന അതിർത്തി സംഘർഷം നിലനിൽക്കെ ചൈനബഹിഷ്കരണവുമായി ഇന്ത്യ . ഡല്‍ഹി- മുംബൈ എക്‌സ്പ്രസ്‌വേയുടെ നിര്‍മ്മാണത്തിന് ചൈനീസ് കമ്പനി സമര്‍പ്പിച്ച കരാര്‍ ഗതാഗത മന്ത്രാലയം റദ്ദാക്കാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചതായി സൂചന . പദ്ധതി റദ്ദാക്കിയാല്‍ കനത്ത സാമ്പത്തിക നഷ്ടമാകുംചൈനീസ് കമ്ബനിക്ക് നേരിടേണ്ടി വരുക .

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയ്ക്കായി നിലവിലെ ഹൈവേ നിര്‍മ്മാണ ചട്ടത്തില്‍ ഭേദഗതികൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കാൻ തീരുമാനിച്ചത് സാദ്ധ്യതയുള്ളതായുള്ള വിവരം പുറത്തുവരുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രാലയം തീരുമാനമെടുക്കുമെന്നാണ് സൂചന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക കരാറ് കമ്പനികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനാണ് ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

1300 കിലോ മീറ്റര്‍ നീളമുളള ഡല്‍ഹി – മുംബൈ എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണത്തിന് 1 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. എക്‌സ്പ്രസ്‌വേയുടെ നിര്‍മ്മാണത്തിന് ചൈനീസ് കമ്പനിക്ക് പുറമേ മലേഷ്യന്‍ കമ്പനിയും കരാറ് സമര്‍പ്പിച്ചിട്ടുണ്ട്. 500 മുതല്‍ 600 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കാമെന്നാണ് ഇരു കമ്പനികളും സര്‍ക്കാരിനെ അറയിച്ചിരിക്കുന്നത്.

You might also like

-