പൂനെയിൽ ഫ്‌ളാറ്റിന്റെ മതിലിടിഞ്ഞ് വീണ് 15 മരണം

കോന്ദ്വ മേഖലയിൽ ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയിൽ പ്രദേശത്തെ ഫ്‌ളാറ്റിന്റെ 40 അടിയിലേറെ ഉയരമുള്ള മതിൽ തകർന്നു വീഴുകയായിരുന്നു.

0

മുംബൈ :പൂനെയിൽ ഫ്‌ളാറ്റിന്റെ മതിലിടിഞ്ഞ് കുടിലുകൾക്ക് മുകളിലേക്ക് വീണ് 15 പേർ മരിച്ചു. കോന്ദ്വ മേഖലയിൽ ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയിൽ പ്രദേശത്തെ ഫ്‌ളാറ്റിന്റെ 40 അടിയിലേറെ ഉയരമുള്ള മതിൽ തകർന്നു വീഴുകയായിരുന്നു. താഴെ കെട്ടിടനിർമ്മാണ തൊഴിലാളികൾക്കായി നിർമ്മിച്ചിരുന്ന താൽക്കാലിക കുടിലുകളുടെ മുകളിലേക്കാണ് മതിലിടിഞ്ഞു വീണത്.

മരിച്ചവർ ബിഹാർ,ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള നിർമ്മാണ തൊഴിലാളികളാണെന്നാണ് വിവരം.മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്.വലിയ ശബ്ദത്തോടെ മതിൽ നിലം പൊത്തിയതിന് പിന്നാലെ മണ്ണിടിഞ്ഞ്, ഫ്‌ളാറ്റിന്റെ പാർക്കിങ് ഏരിയയിൽ കിടന്നിരുന്ന കാറുകളക്കം കുടിലുകളുടെ മുകളിലേക്ക് വീണു. ദുരന്തനിവാരണ സേനയുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്.

You might also like

-