മാന്യമായി പെരുമാറണം മലയാള ഭാഷയിലെ ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് മുഖ്യമന്ത്രിയുടേത് : മുല്ലപ്പള്ളി
"മലയാള ഭാഷയിലെ ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് മുഖ്യമന്ത്രി എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ നേതാവിന് ചിലപ്പോള്‍ അത് ചേരുമായിരിക്കും പക്ഷേ അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയാണ്."
“മലയാള ഭാഷയിലെ ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് മുഖ്യമന്ത്രി എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ നേതാവിന് ചിലപ്പോള്‍ അത് ചേരുമായിരിക്കും പക്ഷേ അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയാണ്.
തിരുവനന്തപുരം: മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം മനസ്സിലാക്കി മാന്യമായി പെരുമാറണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍പറഞ്ഞു . കേരളത്തില്‍നിന്നുള്ള അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചെലവ് വഹിക്കാൻ കോണ്‍ഗ്രസ് മുന്നോട്ടുവന്നപ്പോള്‍ മുഖ്യമന്ത്രി അതിനെ പരിഹസിച്ചെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
“മലയാള ഭാഷയിലെ ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് മുഖ്യമന്ത്രി എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ നേതാവിന് ചിലപ്പോള്‍ അത് ചേരുമായിരിക്കും പക്ഷേ അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയാണ്.”- മുല്ലപ്പള്ളി പറഞ്ഞു.
സായാഹ്ന പത്രസമ്മേളനങ്ങളില്‍ ഇന്ന് ആരെയാണ് രാഷ്ട്രീയമായിട്ട് ആക്രമിക്കേണ്ടത് തികഞ്ഞ തയ്യാറെടുപ്പുമായിട്ടാണ് വരാറുള്ളതെന്നും എഴുതിത്തയ്യാറാക്കിയ പദാവലി ഉപയോഗിച്ച് അവരെ കടന്നാക്രമിക്കുകയണ്. മഹാരഥന്മാരായ നിരവധി മുഖ്യമന്ത്രിമാര്‍ ഇരുന്ന കസേരയാണ് അത്. ആ കസേരയുടെ മഹത്വം മനസ്സിലാക്കിയെങ്കിലും മാന്യമായി പെരുമാറണം എന്നാണ് അപേക്ഷിക്കാനുള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു.