വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നത്. മുസ്‍ലിം ലീഗ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

0

കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തു. കോഴിക്കോട് ചേര്‍ന്ന ഉന്നതതല നേതൃയോഗത്തിലാണ് തീരുമാനം. ജനറല്‍ കണ്‍വീനറായി സാദിഖലി ശിഹാബ് തങ്ങളെയും തെരഞ്ഞെടുത്തു. വയനാട് ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ വൈസ് ചെയര്‍മാനാണ്. കണ്‍വീനര്‍മാരായി ടി.സിദ്ദിഖിനെയും വി.വി പ്രകാശിനെയും തെരഞ്ഞെടുത്തു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നത്. മുസ്‍ലിം ലീഗ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധി ഇന്ന് രാത്രിയോടെ കോഴിക്കോടെത്തും. കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസം ഒരുക്കിയിരിക്കുന്നത്. രാവിലെ കോഴിക്കോട് നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം വയനാട്ടിലെത്തും.

നാമനിര്‍ദ്ദേശപത്രിക നല്‍കി മടങ്ങിപോകുന്ന രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി മണ്ഡലത്തിലെത്തുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കൊപ്പം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമെത്തും. ഇരുവരും ചേര്‍ന്നുള്ള റോ‍ഡ് ഷോക്ക് ശേഷമായിരിക്കും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുക.

You might also like

-