നിയമസഭാ തോൽവിയുമായി ബന്ധത്തപെട്ടു താൻസോണിയ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഒറ്റക്കെട്ടായി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകും. മനോവീര്യം തകര്‍ക്കാന്‍ വാര്‍ത്ത നല്‍കരുത്. ഗ്രൂപ്പ് മാനേജര്‍ എന്ന പദപ്രയോഗം ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

0

തിരുവനന്തപുരം :കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തോൽവിയുമായി ബന്ധത്തപെട്ടു താൻ സോണിയ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണ്. അശോക് ചവാന്‍ സമിതിയുമായി നിസ്സഹകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി. കെ പി സി സി
പ്രസിഡണ്ട് സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത എഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും .അതല്ലാതെ വ്യകതിപരമായ താൻ കാത്തു അയച്ചിട്ടില്ലന്നും മുല്ലപ്പള്ളി പറഞ്ഞു.പരാജയങ്ങളില്‍ നിന്ന് തിരിച്ചുവന്നിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിഭാഗീയത രൂക്ഷമെന്ന രീതിയില്‍ വാര്‍ത്ത കൊടുക്കരുത്. ഒറ്റക്കെട്ടായി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകും. മനോവീര്യം തകര്‍ക്കാന്‍ വാര്‍ത്ത നല്‍കരുത്. ഗ്രൂപ്പ് മാനേജര്‍ എന്ന പദപ്രയോഗം ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

തന്റെ രാജിസന്നദ്ധത രാജിക്കത്തായി പരിഗണിച്ച് വൈകാതെ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്നതാണ് മുല്ലപ്പളളിയുടെ ആവശ്യം. നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ അധ്യക്ഷനെ ഉടന്‍ നിയമിക്കണമെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടു. സാങ്കേതികാര്‍ത്ഥത്തില്‍ മാത്രമാണ് താനിപ്പോഴും അധ്യക്ഷസ്ഥാനത്ത് തുടരുന്നത്. ഈ നിലയില്‍ ഇനിയും മുന്നോട്ട് പോകുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന നിലപാടിലാണ് അദ്ദേഹം. ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് കാലുവാരല്‍ ഭയന്നിട്ടാണെന്നും മുല്ലപ്പളളി കേന്ദ്രനേതൃത്വത്തോട് വ്യക്തമാക്കി.

അതേസമയം തെളിവെടുപ്പിന് സമയം ചോദിച്ച സമിതിയോട് താന്‍ ഹാജരാകാനില്ലെന്ന് മുല്ലപ്പളളി അറിയിച്ചതായും വിവരം. പരാജയ കാരണങ്ങള്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും രേഖമൂലം അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെങ്കില്‍ സമിതിക്ക് നല്‍കാമെന്നും അല്ലാതെ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ ഇല്ലെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാടെന്നുമായിരുന്നു വിവരം. സുപ്രധാന യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുല്ലപ്പളളി ഒരേസമയം തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും പുതിയ അധ്യക്ഷപദവിയില്‍ തീരുമാനം ധ്രുതഗതിയിലാക്കാന്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ശക്തമാക്കുകയുമാണ്.

You might also like

-