“തോൽവി തന്റെ തലയിൽ കെട്ടിവക്കേണ്ട “മുല്ലപ്പള്ളി -ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി

"എല്ലാവരും തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു

0

തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പരസ്പരം പഴിചാരി കോൺഗ്രസ്സ് നേതാക്കൾ . കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലാണ് നേതാക്കൾ തോൽവിയുടെ ഉത്തരവാദിത്തത്തിൽനിന്നും ഒഴുവായി പരസ്പരം പഴിചാരി വിമർശങ്ങൾ ഉന്നയിച്ചത് . “എല്ലാവരും തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് പ്രതികരണമറിയിച്ചത്

ഇതേത്തുടർന്നാണ് ഉമ്മൻ‌ചാണ്ടി പ്രതികരിച്ചത് “തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് “ഉമ്മന്‍ചാണ്ടി പറഞ്ഞു.തെരഞ്ഞെടുപ്പ്കമ്മിറ്റി അധ്യക്ഷനെന്ന നിലയിൽ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞത്. അതേസമയം പഴിചാരല്‍ വേണ്ട, ഒറ്റക്കെട്ടാവണമെന്നും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാൻ ഇനിയും അവസരമുണ്ടാക്കരുത്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ബിജെപി അറിഞ്ഞു കൊണ്ട് എൽ ഡിഎഫിന് വോട്ടു മറിക്കുകയായിരുന്നുവെന്നും 60 മണ്ഡലങ്ങളിൽ എങ്ങനെ വന്നാലും എൽഡിഎഫ് ജയിക്കുന്ന രീതിയിലാണ് മണ്ഡല പുനർ നിർണയം നടന്നതെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ അടര്‍ത്തിയെടുക്കാന്‍ ആര്‍എസ്എസ് ശ്രമിക്കും. അതില്‍ ജാഗ്രതവേണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.പാര്‍ട്ടിയെ സംരക്ഷിച്ച് മുന്നോട്ടുപോകണമെന്നും തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്ന പൊതുവികാരമാണ് യോഗത്തിലുയര്‍ന്നത്.

ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ അവസരമുണ്ടാക്കരുത്. കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാനുള്ള ആര്‍എസ്എസ് ശ്രമത്തില്‍ വീഴരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

You might also like

-