മുല്ലപ്പെരിയാര്‍ മരംമുറി കേരളത്തിന്റെ താത്പര്യം കൂടി പരിഗണിച്ച് മുന്നോട്ട് പോകും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
സ്റ്റാലിന്‍ തമിഴ്‌നാടിലെ ജനങ്ങളെ മറക്കുകയാണെന്നും, കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും ആരോപിച്ച് അണ്ണാഡിഎംകെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നാളെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനിരിക്കുകയാണ്.
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി അനുമതി റദ്ദാക്കിയ വിഷയത്തില്‍ തമിഴ്‌നാട് കേരളത്തിന്റെ അഭിപ്രായംകൂടി മാനിച്ച് തീരുമാനം എടുക്കുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിലവിലെ സാഹചര്യത്തിൽ കേരളത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് നീങ്ങാന്‍ സാദ്ധ്യതയില്ല. ജലവിഭവമന്ത്രി ദുരൈമുരുകന്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിനെതിരെ നിയമനടപടി വേണ്ടെന്നാണ് ഇരുവരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായത്. തല്‍സ്ഥിതി റിപ്പോര്‍ട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് സ്റ്റാലിന്‍ തേടി. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. നിലവില്‍ കേരളത്തിന്റെ താത്പര്യം കൂടി പരിഗണിച്ച് മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ബേബി ഡാം ബലപ്പെടുത്തണമെന്നും മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്നുമാണ് തമിഴ്‌നാടിന്റെ പ്രഖ്യാപിത നിലപാട്. അതുകൊണ്ട് തന്നെ ഡിഎംകെയിലെ ചില നേതാക്കളും കേരളത്തിനെതിരെ നിയമനടപടിയുമായി തമിഴ്‌നാട് മുന്നോട്ട് പോകുമെന്ന തരത്തില്‍ സൂചനകള്‍ നല്‍കിയിരുന്നു. മരംമുറിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തുവെങ്കില്‍ പോലും തിടുക്കപ്പെട്ട് നിയമനടപടികളിലേക്ക് പോകാതെ കേരളത്തിന്റെ തീരുമാനം കൂടി മാനിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.അതേസമയം സ്റ്റാലിന്‍ തമിഴ്‌നാടിലെ ജനങ്ങളെ മറക്കുകയാണെന്നും, കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും ആരോപിച്ച് അണ്ണാഡിഎംകെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നാളെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനിരിക്കുകയാണ്. കാവേരി മേഖലയിലെ ജനങ്ങളെ സ്റ്റാലിന്‍ മറക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.