മുല്ലപെരിയാർ അണകെട്ട് ഉടൻ തുറക്കും .. കക്കി-ആനത്തോട് അണക്കെട്ടിൽ റെഡ് അലേർട്ട്,.കനത്തമഴ തുടരും
അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടുകളിൽ നിന്ന് മാറ്റിയെന്ന് മന്ത്രി വിശദീകരിച്ചു. രണ്ട് ക്യാമ്പുകൾ സജ്ജമാക്കി. ഒന്നിൽ 15 കുടുംബങ്ങളിൽ നിന്നുള്ള 35 അംഗങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം:കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാറിലേക്ക് നീരൊഴുക്ക് കൂടി. രാവിലെ ഏഴുമണിക്ക് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു അറിയിച്ചു. തുടക്കത്തിൽ സെക്കന്റിൽ 500 ഘനയടി വെള്ളം തുറന്നുവിടും. ഇത് പടിപടിയായി ആയിരം ഘനയടിയാക്കി ഉയർത്തും .രാവിലെ 7 മണി മുതൽ 534 ഘനയടി ജലമാണ് മുല്ലപെരിയാറിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നതെന്ന് തമിഴ്നാട് അറിയിച്ചു. 3, 4 എന്നീ ഷട്ടറുകളാണ് 0.35 മീറ്റർ ഉയർത്തുന്നത്. 2 ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
മുല്ലപെരിയാർ അണക്കെട്ടിലെ ജല നിരപ്പ്
29.10.2021
06.00 AM
Level 138.70 ft
Current
Inflow 2300 c/s
Discharge 2300 c/s
കുറഞ്ഞ അളവിൽ മാതരം വെള്ളം തുറന്നു വിടുന്നതതിനാൽ പെരിയാറ്റിൽ വലിയതോതിൽ ജലനിരപ്പ് ഉയരാൻ സാധ്യതത ഇല്ല
അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടുകളിൽ നിന്ന് മാറ്റിയെന്ന് മന്ത്രി വിശദീകരിച്ചു. രണ്ട് ക്യാമ്പുകൾ സജ്ജമാക്കി. ഒന്നിൽ 15 കുടുംബങ്ങളിൽ നിന്നുള്ള 35 അംഗങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരെല്ലാം ബന്ധുവീടുകളിലേക്കാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു.പെരിയാറിലെ ജലനിരപ്പ് വാണിംഗ് ലെവലിനെക്കാൾ രണ്ടു മീറ്റർ താഴെയാണെന്നും മന്ത്രി പറഞ്ഞു. ആശങ്കയുടെ സാഹചര്യം നിലവിലില്ല. ഫയർ ഫോഴ്സിന്റെ അഞ്ചു യൂണിറ്റുകളുണ്ട്. ചപ്പാത്തുകളും പാലങ്ങളും പൊലീസ് നിരീക്ഷണത്തിൽ ആയിരിക്കും. നദിയിലെ തടസ്സങ്ങൾ നീക്കിയിട്ടുണ്ടെന്നും നദികളിൽ വലിയ തോതിൽ ജലം ഉയരില്ലെന്നും മന്ത്രി പറഞ്ഞു
അതേസമയം പത്തനംതിട്ടയിലെ കക്കി-ആനത്തോട് അണക്കെട്ടിൽ ജലനിരപ്പ് വാണിങ് ലെവലിലെത്തി. ഇവിടെ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ നിയന്ത്രിത അളവില്‍ ജലം തുറന്നു വിടുമെന്ന് അറിയിച്ചിട്ടുണ്ട്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു. അണക്കെട്ടിലേക്കുള്ള നീരോഴുക്ക് കൂടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. നാളെ രാവിലെ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. തുടക്കത്തിൽ സെക്കന്റിൽ 500 ഘനയടി വെള്ളം തുറന്നുവിടും. ഇത് പടിപടിയായി ആയിരം ഘനയടിയാക്കും.
കൊല്ലം പുനലൂരിനടുത്ത് ഇടപ്പാളയത്ത് മലവെള്ള പാച്ചിലിൽ നാശനഷ്ടമുണ്ടായി. നാലു വീടുകളിൽ വെള്ളം കയറി. ഒരു ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുക്കിൽ പെട്ടു. ആളപായമുണ്ടായിട്ടില്ല. ആളുകളെ മാറ്റി പാർപ്പിച്ചെന്ന് റവന്യു വകുപ്പ് അറിയിച്ചു. സന്ധ്യയോടെയായിരുന്നു മലവെള്ള പാച്ചിൽ ഉണ്ടായത്.എരുമേലി എയ്ഞ്ചൽവാലിയിൽ മൂന്ന് ഇടത്ത് ഉരുൾപൊട്ടലും വെള്ളപൊക്കവുണ്ടായി. എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ ഏയ്ഞ്ചൽവാലി ജംഗ്‌ഷൻ, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. പ്രദേശത്തെ വീടുകളിലെ പാത്രങ്ങൾ ഒഴുകി പോയി. പലയിടങ്ങളിലും സംരക്ഷണ ഭിത്തി ഇടിഞ്ഞിട്ടുണ്ട്. കല്ലും മണ്ണും വീണ് ഗതാഗതവും സ്തംഭിച്ചു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയതായും പ്രദേശത്ത് എത്തിയ ഒരു ഓട്ടോ ഒലിച്ച് പോയതായും വാർഡ് മെംബർ മാത്യു ജോസഫ് പറഞ്ഞു. ജില്ലയിലാകെ കനത്ത മഴ തുടരുകയാണ്.
ഇടുക്കി ഉൾപ്പടെ നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. നവംബർ ഒന്നു വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.