മുല്ലപ്പെരിയാർ ഡാം സുരക്ഷിതം ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ

തമിഴ്നാട്ടിലെ ജനങ്ങൾക്ക് വെള്ളം ലഭിക്കണം എന്നതാണ് ഡിഎംകെയുടെ നയം. കേരളത്തിലെ ജനങ്ങളെ ആശങ്കയിൽ ആക്കാൻ ഉദ്ദേശിക്കുന്നില്ല.

ഡൽഹി |  മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാടിലുറച്ച് ഡിഎംകെ. ഡാം സുരക്ഷിതം എന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ. വിദഗ്ധ സമിതി റിപ്പോർട്ടിൽ ഡാം സുരക്ഷിതമാണെന്നാണുള്ളത്. തമിഴ്നാട്ടിലെ ജനങ്ങൾക്ക് വെള്ളം ലഭിക്കണമെന്നതാണ് ഡിഎംകെയുടെ നയമെന്നും ടികെഎസ് ഇളങ്കോവൻ പറഞ്ഞു.ഡാം സുരക്ഷിതമല്ലെങ്കിൽ ഡാമിന്റെ മേൽനോട്ടസമിതി അധികൃതർ റിപ്പോർട്ട് നൽകണമെന്ന് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങൾക്ക് വെള്ളം ലഭിക്കണം എന്നതാണ് ഡിഎംകെയുടെ നയം. കേരളത്തിലെ ജനങ്ങളെ ആശങ്കയിൽ ആക്കാൻ ഉദ്ദേശിക്കുന്നില്ല. ജലനിരപ്പ് ഉയർത്തും എന്ന മന്ത്രിയുടെ പ്രസ്താവന ഏത് ഘട്ടത്തിലാണെന്ന് അറിയില്ലെന്ന് ടികെഎസ് ഇളങ്കോവൻ പറഞ്ഞു

You might also like

-