മുല്ലപെരിയാർ സുപ്രീം കോടതി നിർദ്ദേശം തമിഴ് നാട് അട്ടിമറിച്ചു.മേൽനോട്ടസമിതി നിർജ്ജീവം 

അഞ്ചു വർഷക്കാലമായി കേരളം അണകെട്ടിന്റെ ഓപ്പറേഷൻ മാനുവൽ ചോദിച്ചിട്ടും തമിഴ് നാട്നൽകാത്തത് ഓപ്പറേഷൻ മാനുവൽ നൽകണമെന്നും സ്പിൽവേയ് ഷട്ടറുകളിലൂടെ പുറംതള്ളുന്ന ജലത്തിന്റെ അളവ് കണക്കാക്കി പെരിയാർ തീരങ്ങളിൽ സുരക്ഷാ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു

0

കുമളി/കൊച്ചി :മുല്ലപെരിയാർ കേസിൽ തീർപ്പ് കല്പിച്ച സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളുടെയും പരാതികൾ കേൾക്കുന്നതിനും നിർദ്ദേശം നൽകുന്നതിനും മേൽനോട്ട സമിതിയെ നിയമിച്ചിരുന്നു ഇരു സമാധാനങ്ങളുടെയും പരാതികൾ കേട്ട് നിക്പക്ഷ തീരുമാനം എടുക്കേണ്ട മേൽനോട്ട സമതി പിന്നിടുത്ത തിരുമാനങ്ങൾ പലതു തമിഴ് നാടിന് അനുകൂലമായ ഏക പക്ഷ തിരുമാനങ്ങളായിരിന്നു ഇതിനു ഉദകരണമാണ് കഴിഞ്ഞ അഞ്ചു വർഷക്കാലമായി കേരളം അണകെട്ടിന്റെ ഓപ്പറേഷൻ മാനുവൽ ചോദിച്ചിട്ടും തമിഴ് നാട്നൽകാത്തത് ഓപ്പറേഷൻ മാനുവൽ നൽകണമെന്നും സ്പിൽവേയ് ഷട്ടറുകളിലൂടെ പുറംതള്ളുന്ന ജലത്തിന്റെ അളവ് കണക്കാക്കി പെരിയാർ തീരങ്ങളിൽ സുരക്ഷാ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു നിരവധിതവണ കേരളം തമിഴ് നാടിനെയും മേൽനോട്ടസമതിയെയും സമീപിച്ചുവെങ്കിലും മേൽനോട്ടസമിതി തമിഴ് നാടിന് അനുകൂലമായ തിരുമാനമെടുക്കുകയാണുണ്ടായത് . ഇതുമൂലം കഴിഞ്ഞ പ്രളയ സമയത്തു മുല്ലപെരിയാറിൽനിന്നും ഇടുക്കിയിലേക്ക് തുറന്നു വിട്ട ജലത്തിന്റെ അളവ് എത്രയെന്നോ ? എത്ര മാത്രം അളവിൽവെള്ളം തുറക്കുമെന്നോ തമിഴ്നാട് കേരളത്തെ അറിയിച്ചിരുന്നില്ല ഇത്‌ പെരിയാർ തീരങ്ങളിൽ വൻ നാശത്തിന് കാരണമായി

മുല്ലപ്പെരിയാർ പ്രശ്നം ഏറ്റവും രൂക്ഷമായിരിക്കേ 2014ലാണ് കേന്ദ്ര ജലവിഭവ കമ്മീഷനംഗം ചെയർമാനായി മൂന്നംഗ ഉന്നതാധികാര സമിതി രൂപീകരിച്ചത്.സ്വതന്ത്രവും സുതാര്യവുമായി അണക്കെട്ടിലെ വിവരങ്ങൾ ശേഖരിയ്ക്കാനും നടപടി സ്വീകരിക്കാനുമാണ് ഉന്നതാധികാര സമിതി രൂപീകരണം. എന്നാൽ വർഷം 5 കഴിയുമ്പോഴും , അണക്കെട്ട് സംബന്ധിച്ച സുരക്ഷ സ്ഥിതിവിവര റിപ്പോർട്ട് തയ്യാറാക്കാനോ പ്രസിദ്ധീകരിക്കാനോ സമിതിയ്ക്ക് കഴിഞ്ഞില്ല.
കേന്ദ്ര ജലവിഭവ കമ്മീഷൻ നേരിട്ട് നിയന്ത്രിക്കുന്ന കേരളത്തിലെ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാർ. എന്നാൽ, മറ്റ് അണക്കെട്ടിൽ സുരക്ഷയുടെ ഭാഗമായി പാലിക്കണമെന്ന് നിഷ്ക്കർഷിക്കുന്ന കാര്യങ്ങളൊന്നും മുല്ലപ്പെരിയാറിൽ പ്രായോഗികമാക്കാൻ കേന്ദ്ര ജല കമ്മീഷന് കഴിഞ്ഞിട്ടില്ലന്നത് സമിതിയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നു.
സമിതി രൂപീകരണ ഘട്ടത്തിൽ തന്നെ തമിഴ്നാട് സ്വദേശി ചെയർമാനാവുകയും സമിതിയുടെ പ്രവർത്തനം അട്ടിമറിക്കപ്പെടുകയും ചെയ്തു. കുമളിയിൽ 5 വർഷം മുമ്പ് ഓഫീസ് തുടങ്ങിയെങ്കിലും ഒരു ജീവനക്കാരനെ പോലും ഇതേ വരെ നിയമിച്ചിട്ടില്ല.
അണക്കെട്ടിലെ ജലനിരപ്പ്, സീപ്പേജ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ആഴ്ച തോറും സമിതി നേരിട്ടെത്തി ശേഖരിക്കണമെന്നായിരുന്നു നിബന്ധന. ഇതും നടന്നില്ല. മൂന്നംഗ ഉന്നതാധികാര സമിതിയിലേക്ക് കേരളത്തിൽ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി, തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരെയാണ് നിയോഗിക്കാറുള്ളത്.സെക്രട്ടറിമാരെ സർക്കാർ മാറ്റുന്നതനുസരിച്ച് സമിതി അംഗങ്ങൾ മാറി വരുന്നത് പല കാര്യങ്ങളുടെയും തുടർ പ്രവർത്തനം ഇല്ലാതാക്കി.
ഉന്നതാധികാര സമിതിയിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് കുമളിയിൽ ഓഫീസ് ഉണ്ടെങ്കിലും ഇവിടേയ്ക്ക് ആരും വരാറില്ല. അണക്കെട്ടുമായി ബന്ധപ്പെട്ട് സ്ഥിര മായി പ്രവർത്തിക്കേണ്ട ഉന്നതാധികാര സമിതി നോക്കുകുത്തിയായതോടെ വിവരശേഖരണത്തിനുള്ള ചുമതല സബ് കമ്മറ്റിയ്ക്കായി.
ഉന്നതാധികാര സമിതിക്ക് വിപുലമായ അധികാരം അണക്കെട്ട് സംബന്ധിച്ച് നൽകിയിട്ടുണ്ടെങ്കിലും തമിഴ്നാട് ഇത് വകവെച്ച് കൊടുക്കാറില്ല. അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന് സ്പിൽവേ ഷട്ടറുകൾ ഉണ്ട്.ഇവ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള ഷട്ടർ ഓപ്പറേറ്റിംഗ് മാന്വൽ തയ്യാറാക്കി നൽകാൻ തമിഴ്നാട് വൈകിപ്പിച്ചത് കഴിഞ്ഞ യോഗത്തിൽ കേരളത്തിന്റെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
എന്നാൽ, ഏറെ പ്രാധാന്യമുള്ള ഓപ്പറേറ്റിംഗ് മാന്വൽ ഉന്നതാധികാര സമിതിയെ കാഴ്ചക്കാരാക്കി കേന്ദ്ര ജല കമ്മീഷന് നൽകിയതായാണ് പുതിയ വിവരം.
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ലന്ന മുറവിളികൾക്കിടയിലാണ് മൂന്നംഗ ഉന്നതാധികാര സമിതി രംഗതെത്തുന്നത്. സമിതി വന്ന ശേഷം അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് പഠനം നടത്താനോ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കാനോ കഴിഞ്ഞില്ലന്ന് സമിതിയുടെ കഴിവുകേടായി ഈ രംഗത്തെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
സുപ്രീം കോടതിയുടെ പിന്തുണയുണ്ടായിട്ടും സ്വതന്ത്രമായ വിവരശേഖരണത്തിന് വഴിയൊരുക്കാതെ ഇപ്പോഴും അണകെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തമിഴ്നാടിനെ ആശ്രയിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.ഏറ്റവും ഒടുവിൽ കേരളത്തെ ഞെട്ടിച്ച പ്രളയ ഘട്ടത്തിൽ പോലും അണക്കെട്ടിലെ വിവരങ്ങൾക്കായി കേരളത്തിലെ ഉദ്യോഗസ്ഥർ തമിഴ്നാടിന്റെ കനിവു കാത്തിരിക്കേണ്ട ഗതികേടും ഉണ്ടായി.ഇതിനെതിരെ സംസ്ഥാനം വേണ്ടരീതിയിൽ പ്രതികരിക്കുകപോലത്തെ ഉണ്ടായില്ല എന്നതാണ് വാസ്തവം,സമിതിയുടെ ഒടുവിലെ അണകെട്ട് സന്ദർശന സമയത്തു കേരള വളരെ ശക്തമായി ഓപ്പറേഷൻ മാനുവൽ ആവശ്യപ്പെട്ടുവെങ്കിലും തമിഴ്നാട് നൽകിയില്ല ഒടുവിൽ ഒരുമാസത്തിനുള്ള ഓപ്പറേഷൻ മാനുവൽ നൽകണമെന്ന് മേൽനോട്ടസമിതി തമിഴ്‌നാടിനെ നിർദ്ദേശം നകുകയുണ്ടായി

You might also like

-