കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി ഇന്ന് വാളയാറിലെത്തും

പെൺകുട്ടികളുടെ മാതാപിതാക്കളെ നേരിൽ കണ്ട് സംസാരിക്കും. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാലിന് രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറു വരെ ഏകദിന ഉപവാസം സംഘടിപ്പിക്കും.

0

പാലക്കാട് :ദലിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊലപെട്ട സംഭവത്തില്‍ പ്രതിക്ഷേധം കണക്കുന്നതിനിടയിൽകെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി ഇന്ന്ഉച്ചയോടെ വാളയാറില്‍ എത്തുന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ മരിച്ച പെൺകുട്ടികളുടെ വീട് ഇന്ന് സന്ദർശിക്കും. പെൺകുട്ടികളുടെ മാതാപിതാക്കളെ നേരിൽ കണ്ട് സംസാരിക്കും. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാലിന് രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറു വരെ ഏകദിന ഉപവാസം സംഘടിപ്പിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വം നൽകും. കേസ് സിബിഐ ക്ക് കൈമാറുന്നത് വരെ യുഡിഎഫ് പ്രതിഷേധം ശക്തമാകാണാൻ കോൺഗ്രസ്സ് തീരുമാനം

അതേസമയം ദലിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊലപെട്ട സംഭവത്തില്‍ ഉപവാസ സമരമടക്കമുള്ള പ്രതിഷേധങ്ങളുമായി വിവിധ ദലിത് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട് . ക്യാമ്പസുകളിലും വിവിധ തരത്തിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ചെറുപ്പള്ളശ്ശേരി ഐഡിയല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് 1500 കത്ത് അയച്ചു. വേട്ടക്കാര്‍ക്ക് മാപ്പില്ലെന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി പാലക്കാട് ബഹുജന സംഗമം നടത്തി..

You might also like

-