സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി

സംസ്ഥാനം മു‍ഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ സ്ത്രീയാണ് അവരെന്നുമാണ് കെപിസിസി അധ്യക്ഷന്‍റെ പൊതുവേദിയിലെ പരാമര്‍ശം

0

തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ മരിക്കണമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെയാണ് കടുത്ത സ്ത്രീവരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. അഭിസാരികമാരെ കൊണ്ടുവന്ന് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്നും.സംസ്ഥാനം മു‍ഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ സ്ത്രീയാണ് അവരെന്നുമാണ് കെപിസിസി അധ്യക്ഷന്‍റെ പൊതുവേദിയിലെ പരാമര്‍ശം.

മുങ്ങി താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട്‌ വന്ന് രക്ഷപെടാം എന്നു മുഖ്യമന്ത്രി കരുതണ്ടെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞു . യുഡിഎഫിന്‍റെ വഞ്ചനാ ദിനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മുല്ലപ്പള്ളിയുടെ ഊഴം. പ്രസംഗത്തിനിടെ പലതവണ സ്ത്രീ വിരുദ്ധ പരാമര്‍ശം ആവര്‍ത്തിക്കുയും ചെയ്തു. പ്രസംഗിച്ച് തീരും മുൻപേ പരാമര്‍ശം വിവാദമായതോടെയാണ് മുല്ലപ്പള്ളി ഖേദ പ്രകടനത്തിന് തയ്യാറായത്. പറഞ്ഞ കാര്യങ്ങൾ സ്ത്രീ വിരുദ്ധമെങ്കിൽ നിര്‍വ്യാജ്യം ഖേദമറിയിക്കുന്നു എന്ന് മുല്ലപ്പള്ളി പറഞ്ഞു. പറഞ്ഞ സ്ത്രീവിരുദ്ധ പരാമര്‍ശമായി ചില കേന്ദ്രങ്ങൾ വ്യാഖാനിച്ചതിനാലാണ് ഖേദമറിയിക്കാൻ തയ്യാറായതെന്നും മുല്ലപ്പള്ളി അറിയിച്ചു

You might also like

-