മുഖ്യമന്ത്രി സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി മുല്ലപ്പള്ളി ,അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്നു ചെന്നിത്തല

മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യന്‍റെ നാവും മനസ്സുമായി നിന്ന ആളാണ് ശിവശങ്കർ. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ നാറിയ ഒരു ഭരണം ഉണ്ടായിട്ടില്ല.

0

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രിയെന്ന് കെ.പി.സി.സി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും എത്രയും പെട്ടെന്ന് അധികാരത്തിൽ ഒഴിയണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു. എം.ശിവശങ്കരനെ ഇ.ഡി. അറസ്റ്റുചെയ്തതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
പ്രിൻസിപ്പൽ സെക്രട്ടറിയിൽ മാത്രം ഒതുങ്ങുന്ന അന്വേഷണമാകരുത് ഇത്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും വിവാദപുരുഷനാണ്. അദ്ദേഹം തിരശീലയ്ക്ക് പിന്നിലാണ്.

അദ്ദേഹവും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധം അന്വേഷിക്കണം. അദ്ദേഹത്തിന്റെ സ്വത്തുവിവരം അന്വേഷിക്കണം. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ശിവശങ്കറുമായി എത്രവർഷത്തെ ബന്ധമുണ്ട്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ കുടുംബവുമായി എത്രബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം.
കസ്റ്റംസിലെ ചില ഉദ്യോഗസ്ഥന്മാർ ഒളിച്ചുകളി നടത്തി. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഒരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസിന്റെ തീരുമാനം. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ഇന്നുതന്നെ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ടുളള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യന്‍റെ നാവും മനസ്സുമായി നിന്ന ആളാണ് ശിവശങ്കർ. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ നാറിയ ഒരു ഭരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണ കടത്തുമായി ബന്ധമുണ്ട്. കേരളത്തിലുണ്ടായ എല്ലാ അഴിമതിക്ക് പിന്നിലും മുഖ്യന്റെ ഓഫീസിന് പങ്കുണ്ട്. കാനം പറഞ്ഞിട്ടും ശിവശങ്കറെ മാറ്റാൻ മുഖ്യൻ തയ്യാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.

പിണറായിയുമായി ആറു തവണ ക്ലിഫ് ഹൌസിൽ വെച്ച് സ്വപ്ന കൂടിക്കാഴ്ച്ച നടത്തി. വിവരം പുറത്തറിയാതിരിക്കാൻ സിസിടിവി കത്തിപ്പോയെന്ന് കളവ് പറഞ്ഞു. പീലാതോസിനെ പോലെ കൈ കഴുകാൻ മുഖ്യനാവില്ല. ഒന്നാം പ്രതി പിണറായി വിജയനായി മാറും. തുടക്കം മുതൽ ശിവശങ്കറിനെ രക്ഷിക്കാൻ മുഖ്യൻ ഇടപെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.

You might also like

-