മകന്റെ വിവാഹം മുടക്കാൻ പിതാവിനെ കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രുപ പിഴയും

നെടുമ്പ്രം പുളിക്കീഴ് കിഴക്കേക്കര ഒമനാലയം വീട്ടിൽ കൊച്ചുമോൻ എന്ന രാജേഷ് ബാബുവിനാണ് പത്തനംതിട്ട 2ാം ക്ലാസ് അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്

0

പത്തനംതിട്ട : തിരുവല്ലക്ക് സമീപം നെടുമ്പ്രം പുളിക്കീഴ് കിഴക്കേക്കര ഒമനാലയം വീട്ടിൽ കൊച്ചുമോൻ എന്ന രാജേഷ് ബാബുവിനാണ് പത്തനംതിട്ട 2ാം ക്ലാസ് അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
2006 മാർച്ച് മാസം 25ാം തീയതി രാത്രി 9. 45 നാണ് നാടിനെ നടുക്കിയ ക്രുരമായ കൊലപാതകം നടന്നത്. തിരുവല്ലക്ക് സമീപം പുളിക്കീഴ് കോണത്ത് പറമ്പിൽ വീട്ടിൽ 52 കാരനായ പങ്കജാക്ഷൻ പിള്ളയാണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം സന്ധ്യയോടെ പങ്കജാക്ഷൻ പിള്ളക്കും മകനും മദ്യം വാങ്ങി നൽകിയ പ്രതി ഇവർക്കൊപ്പം മദ്യപിക്കുന്നതിനിടെ അടുത്ത ദിവസം നടക്കാൻ പോകുന്ന മകന്റെ വിവാഹം തടസ്സപ്പെട്ടു ത്തും എന്ന് പറഞ്ഞ് പങ്കജാക്ഷൻ പിള്ളയുമായി തർക്കത്തിലേർപ്പെട്ടു. പിന്നീട് പങ്കജാക്ഷൻ പിള്ളയെ സമീപത്തു തന്നെയുള്ള തന്റെ വീട്ടിലെക്ക് കൂട്ടിക്കൊണ്ട് പോവുകയും ഗേറ്റ് പുട്ടിയ ശേഷം വാക്കത്തി കൊണ്ട് ഇടത് തോളിനും വയറിനും വെട്ടി വീഴ്ത്തുകയുമായിരുന്നു. നിലത്ത് വീണ പങ്കജാക്ഷൻ പിള്ളയുടെ നെഞ്ചിൽ കയറിയിരുന്ന് പ്രതി കത്തി കൊണ്ട് ശരീരത്തിന്റെ പല ഭാഗത്തായി 27 ഓളം കുത്തുകൾ കുത്തി കൊലപ്പെടുത്തി.

പ്രതിയുടെ ആദ്യ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പങ്കജാക്ഷൻ പിള്ള ആരോപിച്ചതാണ് ഇയാൾക്ക് വൈരാഗ്യമുണ്ടാകാൻ കാരണമായതെന്ന് പ്രോസിക്യുഷന് വേണ്ടി ഹാജരായ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ പി സുഭാഷ് കുമാർ പറഞ്ഞു.
കേസ് നടത്തിപ്പിൽ നേരിട്ട സാങ്കേതിക തടസ്സങ്ങളെ അതിജീവിച്ചാണ് പ്രതിക്ക് അർഹമായ ശിക്ഷ ലഭിച്ചത്. സംഭവത്തിൽ പോലീസ് നൽകിയ കുറ്റപത്രം കോടതി പോലീസിന് മടക്കി നൽകുകയും അത് പിന്നീട് പോലീസിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി ചാർജ് ഷീറ്റിന്റെ സിഡി യിൽ നിന്നും സാക്ഷിമൊഴികളും മറ്റും വീണ്ടെടുത്താണ് കേസ് മുന്നോട്ട് കൊണ്ടുപോയതെന്നും അഡ്വ.സുഭാഷ് കുമാർ പറഞ്ഞു. പിഴ തുക മരണപ്പെട്ട പങ്കജാക്ഷൻ പിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മക്ക് നൽകും. പങ്കജാക്ഷൻ പിള്ളയുടെ മകന്റെയും ഭാര്യയുടെയും മൊഴികളുടെയും പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിനു പയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതും ഈ കേസിന്റെ നിർണ്ണായക തെളിവുകളായി സ്വീകരിച്ചാണ് അഡീഷണൽ ഡിസ്ട്രിക് ആന്റ സെഷൻസ് ജെഡ്ജ് എം സുലേഖ വിധി പ്രസ്താവിച്ചത്.

You might also like

-