മൂന്നാർ എം.ആർ.എസ് സ്കൂളിലെ 23 കുട്ടികൾ ഒളിച്ചോടിയതു ജീവനക്കാരുടെയും മുതിർന്ന കുട്ടികളുടെ പീഡനത്തെത്തുടർന്ന്
കുട്ടികളെ കാണാതായതിനെത്തുടർന്നു പോലീസ് നടത്തിയായ അനേഷണത്തിലാണ് ഹോസ്റ്റലിനുള്ളിലെ ക്രൂര പീഡനം പുറത്തറിഞ്ഞത്.
മൂന്നാർ : മൂന്നാർ എം.ആർ.എസ് സ്കൂളിലെ ആദിവാസി കുട്ടികൾ പുലർച്ചെ ഹോസ്റ്റൽ വിട്ടത് സീനിയർ കുട്ടികളുടെ റാഗിംങ്ങ് മൂലമെന്ന് മൂന്നാർ ഡി.വൈ.എസ്.പി എം.രമേഷ് കുമാർ. കുട്ടികളെ കാണാതായതിനെത്തുടർന്നു പോലീസ് നടത്തിയായ അനേഷണത്തിലാണ് ഹോസ്റ്റലിനുള്ളിലെ ക്രൂര പീഡനം പുറത്തറിഞ്ഞത്. വിവിധ ആദിവാസി കുടികളിൽനിന്നുമായി നൂറോളം കുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ചുപഠിക്കുന്നതു
സംസ്ഥാനത്തെത്തന്നെ വലിയ എം ആർ എസ് ഹോസ്റ്റലിന്റെ പ്രവർത്തനത്തിൽ വ്യാപകമാ ആക്ഷേപം മുൻപും ഉണ്ടായിട്ടുണ്ട് . ഹോസ്റ്റലിന്റെ നടത്തിപ്പിനായി നിരവധി ജീവനക്കാർ ഉണ്ടങ്കിലും പല ദിവസങ്ങളിലും ജീവനക്കാർ ഹോസ്റ്റലിൽ ഉണ്ടാകാറില്ല ഇ സമയം ഹോസ്റ്റലിലെ മുതിർന്ന കുട്ടികളാണ് ജീവനക്കാരുടെ കുറവ് നികത്തുന്നത്. സീനിയർ വിദ്യാർത്ഥികൾ ഭരണ ഏറ്റടുക്കുമ്പോൾ പ്രായം കുറഞ്ഞ കുട്ടികളെ മാസികമായും ശാരീരികമായും ശാരീരികമായും പീഡിപ്പിക്കുക നിത്യസംഭവമാണ് . പീഡനത്തിന് ഇരയായ കുട്ടികൾ ജീവനക്കാരുടെ പരാതിപ്പെട്ടാൽ . ജീവനക്കാരുടെ കുറ്റകൃത്യം മുതിർന്ന കുട്ടികൾ പുറത്തറിയിക്കുമെന്നതിനാൽ ഇരകളുടെ പരാതിക്ക് ഒരിക്കൽ പോലും നടപടിയുണ്ടാകാറില്ല
മഴ ആരംഭിച്ചപ്പോൾ മുതിർന്ന കുട്ടികളെ ഹോസ്റ്റൽ ഭരണം ഏൽപ്പിച്ച്
ജീവനക്കാർ എല്ലാ സ്ഥലം വിട്ടപോഴാണ് 23 സ്കൂൾ വിദ്യാർത്ഥികൾ ഹോസ്റ്റലിൽനിന്നും പുലർച്ചെ നാടുവിട്ടത്
ഹോസ്റ്റൽ വിട്ട കുട്ടികളെ പോലീസും വനപകരും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയുണ്ടായി ഇവർ ഹോസ്റ്റൽ വിടാനുള്ള സാഹചര്യം പോലീസ് തിരക്കിയപ്പോഴാണ് ഹോസ്റ്റലിനുള്ളിലെ നിരന്തര പീഡനം പുറം ലോകം അറിയുന്നത്
നിരന്തരമായ റാംഗിങ്ങ് മൂലമാണെന്ന്കുട്ടികൾ ഒളിച്ചോടിയതുഎന്നു പോലീസ് കണ്ടെത്തി. സ്കൂളിൽ വെച്ചും സീനിയർ കുട്ടികൾ ഇവരെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു. വൈകുന്നേരം സീനിയർ കുട്ടികളോടൊപ്പമാണ് ഈ കുട്ടികളും താമസിക്കുന്നത്. സ്‌കൂളിലും ഹോസ്റ്റൽ മുറിയിലും നിരന്തരം പീഡനത്തിന് ഇരയായ സാഹചര്യത്തിലാണ് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയത്. വാർഡനടക്കമുള്ള ജീവനക്കാരും അധ്യാപകരും ഉണ്ടെങ്കിലും കുട്ടികളുടെ സംരക്ഷണത്തിനായി യാതൊന്നുംചെയ്തിരുന്നില്ല . ഉപദ്രവം സഹിക്കവയ്യാതെയാണ് വീട്ടിലേക്ക് മടങ്ങിയതെന്ന് കുട്ടികൾ പോലീസിന് മൊഴിനൽകി
കുട്ടികളുടെ മൊഴിയെത്തുടർന്നു മുതിർന്ന കുട്ടികൾക്കെതിരെയും വാർഡനും ജീവനക്കാർക്കും അധ്യാപകർക്കുമെതിരെ പോലീസ്കേസ് രജിസ്റ്റർ ചെയ്ത്തതു സംഭവുമായി ബന്ധപെട്ടു കൂടുതൽപേരെ ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നു മൂന്നാർ ഡി വൈ എസ് പി പറഞ്ഞു സമാനമായ സംഭവം മറയൂരിലെ ഹോസ്റ്റലുകളിലും അടുത്തിടെ നടക്കുകയുണ്ടായി . അവിടെ നടത്തിയ അന്വേഷണത്തിലും സീനിയർ കുട്ടികളുടെ ഉപദ്രവം പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കുമെന്ന് മൂന്നാർ ഡി വൈ എസ്പി പറഞ്ഞു . ജീവനക്കാർക്കെതിരെ പോസ്കോ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്