ചീനവലകള്‍ വാട്ടര്‍മെട്രോ പദ്ധതിക്ക് വേണ്ടി നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എംപി ഹൈബി ഈഡന്‍.

ഒന്നോ രണ്ടോ ചീനവലകള്‍ മാറ്റി സ്ഥാപിക്കണമെങ്കില്‍ ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി ചെയ്യാമെന്നും ഹൈബി ഈഡന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ല.

0

കൊച്ചി: കൊച്ചിയുടെ അഭിമാനമായ ചീനവലകള്‍ വാട്ടര്‍മെട്രോ പദ്ധതിക്ക് വേണ്ടി നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എംപി ഹൈബി ഈഡന്‍. ഒന്നോ രണ്ടോ ചീനവലകള്‍ മാറ്റി സ്ഥാപിക്കണമെങ്കില്‍ ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി ചെയ്യാമെന്നും ഹൈബി ഈഡന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ ഇടപെടും. വാട്ടര്‍മെട്രോ നടപ്പാക്കണമെന്നുതന്നെയാണ് ആവശ്യം. എന്നാല്‍, അതിനായി കൊച്ചിയിലെ ചീനവലകള്‍ നശിപ്പിക്കാന്‍ അനുവദിക്കില്ല. മത്സ്യതൊഴിലാളികളുടെ പരമ്പരാഗത തൊഴില്‍ നശിപ്പിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ കെഎംആര്‍എല്‍ ആരായണമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-