ഏലമലകാട് വിഷയത്തിൽ പരിസ്ഥിതി സംഘടനയുടെ നിലപാടാണ് സംസ്ഥാന സർക്കാരിന് .സുപ്രിം കോടതിയിൽ കക്ഷിചേരും ,എം പി ഡീൻ കുരിയാക്കോസ്
സംസ്ഥനത്തിനായി നിലപാടറിയിക്കേണ്ട അഭിഭാഷകൻ കോടതിയിൽ നിശബ്ദത പാലിക്കുകയാണ് .കഴിഞ്ഞദിവസം കോടതിയിൽ നിന്നും ഉണ്ടായ തിരിച്ചടിക്ക് കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥകൊണ്ടാണ് .
അടിമാലി | സുപ്രിം കോടതിയുടെ പരിഗണനയിലുള്ള സി എച് ആർ ഭൂമി കേസിൽ കക്ഷിചേരുമെന്നു ഇടുക്കി എം പി ഡീൻ കുരിയാക്കോസ് പറഞ്ഞു . കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് പരിസ്ഥിതി സംഘടനയുടെ നിലപട് തന്നെയാണ് . കോടതിയിൽ സർക്കാർ രണ്ടു നിലപാടാണ് സ്വീകരിക്കുന്നത് . സി എച് ആർ വനം എന്നാണ് ഇപ്പോഴും വനം വകുപ്പ് കോടതിയിൽ വാദിക്കുന്നത് .പിണറായി സർക്കാർ സി എച് ആർ റവന്യൂ വകുപ്പിനെ കൊണ്ട് വനംമാണ് എന്ന് കാണിച്ചിറക്കിയ വിവിധ ഉത്തരവുകൾ . അമിക്കസ് ക്യുറി ഇപ്പോൾ കോടതിയിൽ വനവൽക്കരണത്തിന് തെളിവായി നിരത്തിയിരിക്കുകയാണ് . സംസ്ഥനത്തിനായി നിലപാടറിയിക്കേണ്ട അഭിഭാഷകൻ കോടതിയിൽ നിശബ്ദത പാലിക്കുകയാണ് .കഴിഞ്ഞദിവസം കോടതിയിൽ നിന്നും ഉണ്ടായ തിരിച്ചടിക്ക് കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥകൊണ്ടാണ് . സംസ്ഥാനത്തെ ഭൂമിയുടെ വിനിയോഗം സർക്കാരിൽ നിക്ഷിപേതമാണ് . സി എച് ആർ വനമാക്കൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്ന് എന്തുകൊണ്ട് കോടതിയിൽ പറയുന്നില്ല ? .സുപ്രിം കോടതിയുടെ അനുമതിയോടെ 21000 സി എച്ഏ ആർ ഭൂമിക്ക് മുൻപ് പട്ടയം നൽകിയിട്ടുണ്ടെന്ന് എന്ന കാര്യവും സർക്കാർ മറച്ചുവക്കുകയാണ് .സുപ്രിം കോടതി തന്നെ പട്ടയം നല്കാൻ ഉത്തരവിട്ട ഭൂമിയിലാണ് ഇപ്പോൾ പട്ടയം നൽകരുതെന്ന് സുപ്രിം കോടതിതന്നെ ഉത്തരവിട്ടിട്ടുള്ളത് .
സുപ്രിം കോടതിയിൽ കേസ് നടത്തിപ്പിൽ കർഷക സംഘടനകൾ പുലർത്തുന്ന വ്യത്യസ്ത നിലപാട് കേസിനെ പ്രതികൂലമായി ബാധിക്കും .കേസിൽ കർഷക സംഘടനകൾക്ക് ഏക അഭിപ്രായമാണ് വേണ്ടത് .15000 ഏക്കർ വനമുണ്ട് എന്ന് കർഷകരെകൊണ്ട് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട് .അത്തരം ഒരു നിലപാട് വലിയ ആപത്തായി മാറും .കൃഷിക്കാരെ സഹായിക്കാനെന്ന രീതിയിൽ ചിലർ മുന്നോട്ടു വരുകയും അവർ പിന്നീട് പരിസ്ഥിതി വാദിത്തികളായി മാറുകയും ചെയ്തതിനു തെളിവാണ് .ഇത്തരം സത്യവാങ്മൂലങ്ങൾക്ക് പിന്നിൽ .സംസ്ഥാന സർക്കാരിന്റെ വനവൽക്കരണ താല്പര്യങ്ങളാണ് കർഷകർക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് . ഭൂപതിവ് നിയമ ഭേദഗതിക്ക് രാഷ്‌ട്രപതി ഒപ്പുവെക്കണമെന്നു പറഞ്ഞ അതേ ശക്തി തന്നെയാണ് ഇപ്പോൾ കർഷകരെ വഴിതെറ്റിക്കുന്നത് . സി എച് ആർ വനമല്ലന്ന നിലപാടാണ് എല്ലാകർഷകർക്കും ഉണ്ടാകേണ്ടതെന്നും അതിനായി ഒറ്റകെട്ടായി പോരാടണമെന്നും ഇടുക്കി എം പി പറഞ്ഞു . അടിമാലിയിൽ സേവ് വെസ്റ്റേൺ ഘാട് സ് പീപ്പിൾ ഫൗണ്ടേഷൻ പ്രസിദ്ധികരിച്ച ” ഇ എസ് ഐ ഇല്ലാത്ത കേരളം” എന്ന ജനകിയ പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു . ഡീൻ കുരിയാക്കോസ് .കോട്ടയം എം പി കെ ഫ്രാൻസിസ് ജോർജ്ജ് സി എച് ആർ എന്ന വിഷത്തിൽ നടന്ന ചർച്ചകൾക്ക് നേതൃത്തം നൽകി . ജോയി വെട്ടിക്കുഴി , പ്രൊഫ : എം ജെ ജേക്കബ്ബ് . അഡ്വ. ബിജു കെ വി .തുടങ്ങിയർ സംസാരിച്ചു . കേരളത്തിന്റെ 15 ജില്ലകളിൽനിന്നുമായി നിരവധി കർഷക സംഘാടന പ്രതിനിധികൾ പങ്കെടുത്തു .