മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം സംസ്‌ക്കരിക്കരു ത് ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കേരള പോലീസ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന് കൊല്ലപ്പെട്ട മണിവാസകത്തിന്റേയും കാര്‍ത്തിയുടേയും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

0

മധുര : പാലക്കാട് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം സംസ്‌ക്കരിക്കരുതെന്നാവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അനുവദിക്കണമെന്നും വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേരള പോലീസ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന് കൊല്ലപ്പെട്ട മണിവാസകത്തിന്റേയും കാര്‍ത്തിയുടേയും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

മണിവാസകത്തിന്റെ ഭാര്യയും മകളും മറ്റൊരു കേസില്‍ ട്രിച്ചി ജയിലിലാണ്. ഇവര്‍ക്ക് സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ ലഭിക്കുന്നതുവരെ കേരള പോലീസിന്റെ തുടര്‍ നടപടികള്‍ തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ബന്ധുക്കള്‍ ഇന്ന് പാലക്കാട് കോടതിയെ സമീപിക്കും. നേരത്തെ പോസ്റ്റ്‌മോര്‍ട്ടം നിര്‍ത്തിവെക്കണം ആവശ്യപ്പെട്ട് ഇവര്‍ പാലക്കാട് കളക്ടറെ കണ്ടിരുന്നു

You might also like

-