കെഎസ്ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫർ സോൺ പരിധി വ്യാപിപ്പിക്കാൻ നീക്കം .,മലയോരത്ത്വ്യാപക പ്രതിക്ഷേധം

സർക്കാർ നീക്കത്തെ കാണുന്നത് . നിലവിൽ ആയിരകനാക്കാന് ആളുകൾക്കാണ് പത്തു ചെയിൻ മേഖലയിൽ പട്ടയം ലഭിക്കാനുള്ളത് . ഇടുക്കിജില്ലയിലെ ചില അണകെട്ടുക്ക് സമീപം ഏഴു ചെയ്ത് പട്ടയം ലഭിച്ചിരുന്നു എന്നാൽ കല്ലാകുട്ടിയടക്കം മുല്ല അണക്കെട്ടുകളുടെ സമീപം താമസിക്കുന്ന ആളുകൾക്ക് പത്തുചെയിനാപ്പുറവും പട്ടയം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത് .

തിരുവനന്തപുരം| അണക്കെട്ടുകളുടെ ബഫര്‍ സോൺ പരിധി വ്യാപിപ്പിക്കാനുള്ള കെഎസ്ഇബി നീക്കത്തിൽ ആശങ്ക.അണക്കെട്ടുകളുടെ പരിസരത്ത് കാലങ്ങളിയി താമസിക്കുന്ന കർഷക സമൂഹത്തിന്റെ പട്ടയ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമായാണ് സർക്കാർ നീക്കത്തെ കാണുന്നത് . നിലവിൽ ആയിരകനാക്കാന് ആളുകൾക്കാണ് പത്തു ചെയിൻ മേഖലയിൽ പട്ടയം ലഭിക്കാനുള്ളത് . ഇടുക്കിജില്ലയിലെ ചില അണകെട്ടുക്ക് സമീപം ഏഴു ചെയിൻ പ്രദേശത്ത് പട്ടയം ലഭിച്ചിരുന്നു എന്നാൽ കല്ലാർകുട്ടിയടക്കം മുള്ള അണക്കെട്ടുകളുടെ സമീപം താമസിക്കുന്ന ആളുകൾക്ക് പത്തുചെയിനാപ്പുറവും പട്ടയം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത് .സർക്കാരിന്റെ പുതിയ നീക്കം സംസ്ഥാനത്തെ ഭൂപ്രശ്ങ്ങൾ കൂടുതൽ സങ്കീര്ണമാക്കുമെന്നു ഉറപ്പാണ് .
സ്ഥാനത്ത് കെഎസ്ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫർ സോൺ പരിധി വ്യാപിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു .ഇടുക്കിയുടെ ചുമതലയുള്ള മന്ത്രി റോഷിയും ജനസേചന വകുപ്പിന്റെ ഉടമസ്ഥയിൽ ഉള്ള അണക്കെട്ടുകളുടെ ബഫർ സോൺ സംബന്ധിച്ച് പ്രഘ്യാപനം നടത്തുകയുണ്ടായി പ്രശനം ഏറ്റവും കൂടുതൽ ബാധിക്കുന്നതു ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥിതിചെയ്‌യുന്ന ഇടുക്കിയിലെ മലയോര കര്ഷകരെയാണ് . ഇടുക്കിയിലെ 24 അണക്കെട്ടുകളുടെ പരിസരത്ത് താമസിക്കുന്നവരുടെ പട്ടയ അവകാശങ്ങൾ അണക്കെട്ടുകളുടെ പേരിൽ പതിറ്റാണ്ടുകയി മാറിമാറിവരുന്ന സർക്കാർ നിക്ഷേധിച്ചിരിക്കുകയാണ് .

അതേസമയം സർക്കാർ തീരുമാനത്തിനെതിരെ മലയോരകർഷകർ പ്രതിഷേധം കടുപ്പിക്കാനിരിക്കെ, ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയിട്ടില്ലെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.സംസ്ഥാനത്ത് ജലവിഭവ വകുപ്പിൻ്റെ പരിധിയിലുള്ള അണക്കെട്ടുകളുടെ ബഫർസോൺ പരിധി വ്യാപിക്കിപ്പാനുള്ള നീക്കം വ്യാപക പ്രതിഷേധത്തിനൊടുവിലാണ് പിൻവലിച്ചത്. ഇതിന് പിന്നാലെയാണ് കെഎസ്ഇബി സമാന നടപടിക്ക് ഒരുങ്ങുന്നത്. ജലാശയത്തിൽ ജണ്ട ഇട്ട് തിരിച്ച സ്ഥലത്തു നിന്ന് 20 മീറ്റർ ചുറ്റളവിൽ സമ്പൂർണ നിർമ്മാണ നിരോധവനും 1000 മീറ്റർ പരിധിയിൽ നിർമ്മാണങ്ങൾക്ക് എൻ ഒ സി നിർബന്ധമാക്കാനുമാണ് ലക്ഷ്യം. ഈ രീതിയിലുള്ള നിയന്ത്രണങ്ങൾ വന്നാൽ ഇടുക്കിയിൽ മാത്രം ഒരു നഗരസഭയും 23 പഞ്ചായത്തുകളും ഉൾപ്പെടുന്ന ജനവാസമേഖലയെ അത് പ്രതികൂലമായി ബാധിക്കും അണക്കെട്ടുകളോട് ചേർന്നുള്ള പത്തു ചെയിൻ മേഖലകളിൽ പട്ടയ വിതരണം നടത്തുമെന്ന് റവന്യു വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈദ്യുതി വകുപ്പ് ഇക്കാര്യത്തിൽ അന്തിമ നിലപാട് അറിയിച്ചിട്ടില്ല. ഫുൾ റിസർവോയർ ലെവലിനെ ബാധിക്കാത്ത തരത്തിൽ പട്ടയം നൽകാമെന്നായിരുന്നു നേരത്തെയുളള നിലപാട്. പത്തുചെയിൻ മേഖലയിൽ ഇനിയും 3500ലേറെ പേർക്ക് പട്ടയം കിട്ടാനുണ്ട്. ഏറ്റവും അധികം ഡാമുകളുള്ള ഇടുക്കി ജില്ലയെ സാരമായി ബാധിക്കുന്ന നീക്കവുമായി സർക്കാർ മുന്നോട്ടു പോയാൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് നീക്കം.

You might also like

-