ലൈംഗികാധിക്ഷേപ പരാതി ഹ രിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ നീക്കം
സംഘടനയിൽ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്.
കോഴിക്കോട് :എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ ആലോചന. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മിഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് നേതൃത്വം. ആരോപണ വിധേയരായ എം.എസ്.എഫ്. നേതാക്കളോട് വിശദീകരണം തേടാനും സാധ്യത.ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. സംഘടനയിൽ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്.
ഇന്ന് രാവിലെ പത്ത് മണിക്കുള്ളിൽ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് മുസ്ലീം ലീഗ് നേതാക്കൾ ഹരിതയുടെ നേതൃത്വത്തിന് നൽകിയ അന്ത്യശാസനം. എന്നാൽ പരാതി വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് പൊലീസ് പരാതിക്കാരിൽ നിന്ന് മൊഴിയെടുത്തു.സംഘടനാ നേതാക്കളില്‍ നിന്ന് ലൈംഗീക അധിക്ഷേപവും വിവേചനവും നേരിടേണ്ടി വന്നതായാരോപിച്ച് വനിത കമ്മീഷന് മുന്നില്‍ പരാതിയുമായെത്തിയ ഹരിത പ്രവര്‍ത്തകരോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഇപ്പോള്‍ ലീഗ് നേതൃത്വം. പലനിലയില്‍ സമവായ ചര്‍ച്ച നടത്തിയിട്ടും പരാതിയില്‍ നിന്ന് പിന്‍മാറാന്‍ ഹരിത പ്രവര്‍ത്തകര്‍ തയ്യാറാവാത്തതാണ് ലീഗ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. രാവിലെ 10 മണിക്കകം പരാതി പിന്‍വലിച്ചാല്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമന്നും നേതൃത്വം അറിയിച്ചിരുന്നു
വിവാദമുയർന്നിട്ടും നേതാക്കൾക്കെതിരെ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് പ്രദേശിക നേതാവ് രാജിവച്ചു. മലപ്പുറം എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി ബഷീർ കലമ്പനാണ് രാജിവച്ചത്. ഹരിത പ്രവർത്തകയായ മകളെക്കുറിച്ച് എം.എസ്.എഫ് നേതാവ് മോശം പരാമർശം നടത്തിയതിൽ പാർട്ടി നടപടിയെടുത്തില്ലെന്നാരോപിച്ചാണ് രാജി. എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീർ മുതുപറമ്പിലിനെതിരെയാണ് ഇദ്ദേഹത്തിന്‍റെ മകൾ പരാതി നൽകിയിരുന്നത്.