മലയോര മേഖലക്കാശ്വാസം കസ്തൂരിരംഗൻ 3089 ചതുരശ്രകിലോമീറ്ററിലെ നിയന്ത്രണങ്ങള്‍ ഒഴിവാകും

കസ്തൂരിരംഗൻ റിപ്പോർട്ടനുസരിച്ചുള്ള വിജ്ഞാപനത്തിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭേദഗതി 3089 ചതുരശ്രകിലോമീറ്ററിലെ നിയന്ത്രണങ്ങള്‍ ഒഴിവാകും

0

ഡൽഹി:കസ്തൂരിരംഗൻ റിപ്പോർട്ടനുസരിച്ചുള്ള വിജ്ഞാപനത്തിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭേദഗതിനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 2013ൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി; 3089 ചതുരശ്രകിലോമീറ്ററിലെ നിയന്ത്രണങ്ങള്‍ ഒഴിവാകും

കസ്തൂരിരംഗന്‍ വിജ്ഞാപനത്തിലെ പരിസ്ഥിതിലോല മേഖകളില്‍ നിന്നും ഒഴിവാക്കപ്പെട്ട പ്രദേശങ്ങളിലെ നിയന്ത്രണങ്ങളില്‍ ഇളവ്. പരിസ്ഥിതി സംരക്ഷണ നിയമം 5ാം വകുപ്പ് പ്രകാരം ഇറക്കിയ നിയന്ത്രണ ഉത്തരവില്‍ ഭേദഗതി വരുത്തി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് പുറത്തിറക്കിയത്.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി പരിസ്ഥിതിലോല മേഖല നിശ്ചയിച്ചപ്പോള്‍ കൊണ്ടുവന്നതാണ് നിയന്ത്രണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം വിലക്കുണ്ടായിരുന്നു. 59,904 ചതുരശ്ര കിലോമീറ്ററായിരുന്നു അന്ന് ലോലമേഖലയായി നിശ്ചയിരുന്നത്

1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം 5ാം വകുപ്പ് പ്രകാരമായിരുന്നു നിയന്ത്രണം. എന്നാല്‍ പിന്നീട് സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റം വരുത്തി.

കഴിഞ്ഞ ഒക്ടോബര്‍ 3ന് പുറത്തിറക്കിയ അന്തിമ വിജ്ഞാപനത്തിന്റെ കരട് പ്രകാരം 56,825 ചതുരശ്ര കിലോമീറ്ററാണ് നിലവില്‍ ലോല മേഖലയുടെ വിസ്തീര്‍ണം. പരിസ്ഥിതി ലോല മേഖലയുടെ അളവില്‍ മാറ്റം വന്നെങ്കിലും പരിസ്ഥിതി സംരക്ഷണ നിയമം 5ാം വകുപ്പ് പ്രകാരം നിയന്ത്രണമേര്‍പ്പെടുത്തിയ പ്രദേശങ്ങളുടെ അളവില്‍ മാറ്റം വരുത്തിയിരുന്നില്ല. അതാണ് നിലവിലെ ഉത്തരവ് പ്രകാരം ഉണ്ടായിരിക്കുന്നത്. പരിസ്ഥിത ലോലമേഖലയില്‍ നിന്നും ഒഴിവാക്കപ്പെട്ട 3079 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ഇനി നിയന്ത്രണമുണ്ടാകില്ല

You might also like

-