ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

പിഴത്തുക പകുതിയാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെങ്കിലും ഏതിലൊക്കെ കുറയ്ക്കാൻ കഴിയുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്

0

തിരുവനതപുരം :ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം രാവിലെ ചേരും. പിഴ പകുതിയാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.കേന്ദ്ര സർക്കാരിനും സംസ്ഥാന സര്‍ക്കാരിനും നിയമ നിർമാണാധികാരമുള്ള കൺ കറന്റ് ലിസ്റ്റിലാണ് മോട്ടോര്‍ വാഹനങ്ങള്‍ വരുന്നത്. എന്നിട്ടും പിഴത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്ര വിജ്ഞാപനം കാത്തിരിക്കുകയാണ് സർക്കാർ. പിഴയിൽ ഇളവ് വരുത്തുന്നതിന് സംസ്ഥാനത്തിന് പരിമിതികളുണ്ടെന്നും ,ഭേദഗതിക്കെതിരെ ഓർഡിനൻസ് ഇറക്കാൻ എം.പിമാർ മുൻകയ്യെടുക്കണമെന്നുമാണ് നിയമമന്ത്രി എ.കെ. ബാലൻ ഇന്നലെ പറഞ്ഞത്.

പിഴത്തുക പകുതിയാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെങ്കിലും ഏതിലൊക്കെ കുറയ്ക്കാൻ കഴിയുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്നത്തെ ഉന്നതതല യോഗം ഇക്കാര്യങ്ങളില്‍ നിയമോപദേശം തേടി പിരിയാനാണ് സാധ്യത. ഉയർന്ന പിഴയിൽ ഇളവ് നൽകുന്നത് ഒറ്റത്തവണ മതിയെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം. ഇത് സംബന്ധിച്ച കരട് രൂപരേഖ ഗതാഗത കമ്മീഷണർ അവതരിപ്പിക്കും.

You might also like

-