അടിമാലിയിൽ രോഗിയായ വീട്ടമ്മയെ ഉപേക്ഷിച്ചത്രണ്ടാം ഭർത്താവ് , അമ്മയെ തേടി മകനെത്തി ഭാര്യയെ വഴിയിൽ ഉപേക്ഷിക്കുന്നത് ഇതു രണ്ടാം തവണ

ഇന്നലെയായാണ് രോഗിയായ വീട്ടമ്മയെ അടിമാലി ടൗണിനു സമീപം വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് . രണ്ട് ദിവസമായി പാതയോരത്ത് കിടന്നിരുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ ആണ് വിവരം പോലീസില്‍ അറിയിച്ചത്.

0

അടിമാലി : ഇടുക്കി അടിമാലിയില്‍ രോഗം മൂലം ചലമേറ്റു അവശനിലയിലായ വീട്ടമ്മയെ കാറിനകത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ തേടി മകന്‍ എത്തി. കട്ടപ്പന സ്വദേശി മഞ്ജിത് ആണ് അമ്മ ലൈലാമണിയെ അന്വേഷിച്ചെത്തിയത്.
മാധ്യമങ്ങളില്‍ നിന്നും അമ്മയെ കാറില്‍ ഉപേക്ഷിച്ചുവെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മകന്‍ എന്ന് രാവിലെ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ തേടി എത്തിയത്. അടിമാലി പൊലീസ് സ്റ്റേഷനിൽ എത്തിയമകനൊപ്പം പോകാൻ ‘അമ്മ സന്നദ്ധത അറിയിച്ചതിനെത്തുടർന്ന് ചികിത്സക്കായി ഇവരെ കോട്ടയം മെഡിക്കൽ കോളേജ്ജിലെക്ക് കൊണ്ടുപോയി .എന്നാൽ ഇവരെ തെരുവിൽ ഉപേഷിച്ചുകടന്നുകളഞ്ഞ ഭര്‍ത്താവിനായുള്ള തിരച്ചില്‍ തുടരുകയാണ്.

ഇന്നലെയായാണ് രോഗിയായ വീട്ടമ്മയെ അടിമാലി ടൗണിനു സമീപം വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് . രണ്ട് ദിവസമായി പാതയോരത്ത് കിടന്നിരുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ ആണ് വിവരം പോലീസില്‍ അറിയിച്ചത്. വയനാട് സ്വദേശിനിയായ ലൈലാമണിയെയാണ് വാഹനത്തില്‍ നിന്നും കണ്ടെത്തിയതെന്നാണ് വാഹനത്തിലുണ്ടായിരുന്ന രേഖകളില്‍ നിന്നും ലഭിച്ച വിവരം അവശനിലയിലായിരുന്നു വീട്ടമ്മയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും ചില ബാങ്കിടപാട് രേഖകളും കാറിനുള്ളില്‍ ഉണ്ടായിരുന്നു. ഭര്‍ത്താവുമൊത്ത് കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്റെ വീട്ടിലേക്ക് പോകുകയായിരുന്നെന്നും അടിമാലിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് മൂത്രമൊഴിക്കാനായി കാറില്‍ നിന്നും ഇറങ്ങി പോയതാണെന്നുമാണ് ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ പറയുന്നത്. വാഹന നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് വയനാട് സ്വദേശിയായ മാത്യുവാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കെയാണ് അമ്മയെ തേടി മകന്‍ എത്തിയത്.

. ലൈലാമണിയുടെ ചികിത്സയ്ക്ക് എന്ന വ്യാജേന ഇയാള്‍ വ്യാപകമായി പണപ്പിരിവ് നടത്തിയിരുന്നതായി സ്പെഷല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് മാത്രമല്ല എത്തുന്നു മുൻപും ഇയാൾ ഇവരെ തെരുവിൽ ഉപേഷിച്ച് കടന്നുകളഞ്ഞിട്ടുണ്ടെന്നു മകൻ പോലീസിൽ അറിയിച്ചിട്ടുണ്ട്വയനാട് തലപ്പുഴ വെണ്മണിയില്‍ ആയിരുന്നു ലൈലാമണിയും ഭര്‍ത്താവ് മാത്യുവും താമസിച്ചിരുന്നത്. കട്ടപ്പനയിലുള്ള മകന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഭര്‍ത്താവ് മാത്യു മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയെന്നും പിന്നീട് തിരിച്ച് വന്നില്ലെന്നുമാണ് ലൈലാമണി പൊലീസിനോട് പറഞ്ഞു .മാത്യുവിന്റെ രണ്ടാം ഭാര്യനാണ് ഉപേക്ഷിക്കപ്പെട്ട വീട്ടമ്മ, അമ്മയെ തേടിയെത്തിയ മകൻ കട്ടപ്പനയിലെ സ്വകര്യ സ്ഥാപനത്തിലെ സൈൽസ്മാനാണ് 

You might also like

-