പ്രസവ ശസ്ത്രക്രിയക്കിടെ അമ്മയും കുഞ്ഞും മരിച്ചു

അനിതയെ ഫെബ്രുവരി ആറിനാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വ്യാഴായ്ച രാവിലെ അനിതയുടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു. എന്നാൽ രക്തസ്രാവത്തെ തുടർന്ന് അമ്മയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

0

പാലക്കാട്| ചിറ്റൂരിൽ പ്രസവ ശസ്ത്രക്രിയക്കിടെ അമ്മയും കുഞ്ഞും മരിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ രാവിലെയായിരുന്നു സംഭവം. പാലക്കാട് നല്ലേപ്പിള്ളി സ്വദേശിനി അനിതയും നവജാത ശിശുവുമാണ് മരിച്ചത്. അനിതയെ ഫെബ്രുവരി ആറിനാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വ്യാഴായ്ച രാവിലെ അനിതയുടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു. എന്നാൽ രക്തസ്രാവത്തെ തുടർന്ന് അമ്മയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അനിത ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ അധികൃതരുടെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ അമ്മയ്ക്കും കുഞ്ഞിനും വേണ്ട ചികിത്സ നൽകിയെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

You might also like

-