കോവിഡ് 19; കോഴിക്കോട് പ്രധാന മുസ്‍ലിം പള്ളികളില്‍ കൂട്ട നമസ്കാരങ്ങള്‍ ഒഴിവാക്കി
പട്ടാള പള്ളി, പാളയം മുഹ് യുദ്ദീന്‍ പള്ളി, ലുഅ്‍ലുഅ് പള്ളി തുടങ്ങിയ കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളാണ് കൂട്ട നമസ്കാരങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്
കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി കോഴിക്കോട് പ്രധാന മുസ്‍ലിം പള്ളികളില്‍ കൂട്ട നമസ്കാരങ്ങള്‍ ഒഴിവാക്കി. വിവിധ മഹല്ല് കമ്മറ്റികള്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.പട്ടാള പള്ളി, പാളയം മുഹ് യുദ്ദീന്‍ പള്ളി, ലുഅ്‍ലുഅ് പള്ളി തുടങ്ങിയ കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളാണ് കൂട്ട നമസ്കാരങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച നോട്ടീസുകള്‍ പള്ളികളില്‍ പതിച്ചു. സാഹചര്യം മോശമായാല്‍ പള്ളികള്‍ അടച്ചിടാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ മഹല്ല് കമ്മറ്റികളുടെ നടപടിയെ പ്രശംസിച്ചു.രോഗ ബാധ തടയാനായി പള്ളികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വഖഫ് ബോര്ഡ് ആവശ്യപ്പെട്ടു.
പള്ളികളില്‍ പ്രാര്‍ത്ഥനകളുടെ സമയം ചുരുക്കണമെന്ന നിര്‍ദേശം വഖഫ് ബോര്‍ഡ് മഹല്ല് കമ്മറ്റികള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രായമായവരും കുട്ടികളും വിദേശത്ത് നിന്നെത്തിയവരും പള്ളിയിലേക്ക് വരേണ്ടതില്ല. മതപ്രഭാഷണങ്ങളും സമ്മേളനങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും വഖഫ് ബോര്ഡ് ആവശ്യപ്പെട്ടു.