മൊറട്ടോറിയം കാലയളവിലെ പലിശയും കൂട്ടുപലിശയും സുപ്രിം കോടതി എന്ന് പരിഗണിക്കും 

.ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. മൊറട്ടോറിയം കാലയളവില്‍ ഈടാക്കിയ കൂട്ടുപലിശ തിരികെ നല്‍കാന്‍ നടപടി സ്വീകരിച്ചുവെന്ന കേന്ദ്രസര്‍ക്കാരിന്റെയും, റിസര്‍വ് ബാങ്കിന്റെയും അധിക സത്യവാങ്മൂലവും കോടതി പരിഗണിക്കും.

0

ഡൽഹി :മൊറട്ടോറിയം കാലയളവിലെ പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ വായ്പ തിരിച്ചടവ് മുടങ്ങിയ ബാങ്ക് അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ നിര്‍ദേശം പിന്‍വലിക്കണമെന്ന റിസര്‍വ് ബാങ്കിന്റെ ആവശ്യം .ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. മൊറട്ടോറിയം കാലയളവില്‍ ഈടാക്കിയ കൂട്ടുപലിശ തിരികെ നല്‍കാന്‍ നടപടി സ്വീകരിച്ചുവെന്ന കേന്ദ്രസര്‍ക്കാരിന്റെയും, റിസര്‍വ് ബാങ്കിന്റെയും അധിക സത്യവാങ്മൂലവും കോടതി പരിഗണിക്കും.

You might also like

-