മകരവിളക്കിനോടനുബന്ധിച്ച് കൂടതൽ സ്ത്രീകൾ എത്തിയേക്കും, സുരക്ഷാ ഒരുക്കില്ലാന്ന് പോലീസ്

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് ഇന്ന് മുതല്‍ പൊലീസ് സംരക്ഷണം നല്‍കില്ല.പോലീസ് അറിയിച്ചു ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് സംരക്ഷണം നല്‍കുന്നത് ഒഴിവാക്കിയത്. യുവതികളെത്തിയാല്‍ ശബരിമലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം

0

പത്തനംതിട്ട : മകരവിളക്കിനോട് അനുബന്ധിച്ച് കൂടതൽ സ്ത്രീകൾ ശബരിമല കയറാന്‍ എത്തുമെന്ന് പ്രതീക്ഷയിലാണ് പോലീസ് മലകയറാൻ വന്ന ബിന്ദുവിനെയും കനകദുര്‍ഗയെയും തല്‍ക്കാലം പൊലീസ് മടക്കി അയച്ചെങ്കിലും ഇവര്‍ തിരികെ എത്തുന്നത് പൊലീസിന് വീണ്ടും തലവേദനയാകും. മകരവിളക്കിന് മുന്‍പ് അമ്മിണിയും ഏതാനും യുവതികളുമായി എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇവരെ പൂര്‍ണ്ണമായി ഈ ദൗ ത്യത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാനുള്ള ശ്രമങ്ങളും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ശബരിമലയില്‍ ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും മടങ്ങാന്‍ ബിന്ദുവും കനകദുര്‍ഗ്ഗയും തയ്യാറായിരുന്നില്ല. തുടര്‍ന്നായിരുന്നു പൊലീസ് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നത്. മെഡിക്കല്‍ കോളേജില്‍ വെച്ച് ശബരിമല കയറാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് പലതരത്തിലും പൊലീസ് പറഞ്ഞ് നോക്കി. എന്നാല്‍ ഇതിന് ഇവര്‍ വഴങ്ങിയില്ല. അന്യായ തടങ്കലില്‍ വെച്ചുള്ള പൊലീസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കും ബിന്ദുവും കനകയും വഴങ്ങില്ലെന്ന് കണ്ടതോടെയാണ് ശബരിമലയിലേക്ക് പോകാനുള്ള അവസരം ഒരുക്കാമെന്ന് പൊലീസ് പറഞ്ഞത്. എന്നാല്‍ ഈ വാക്ക് പാലിക്കാന്‍ അത്ര എളുപ്പം പൊലീസിന് സാധിക്കില്ല.

മകരവിളക്കിന് ഭക്തരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയാണെങ്കില്‍ ഇവര്‍ക്ക് സരക്ഷ ഒരുക്കി മലകയറ്റുക എന്നത് പ്രയാസമാകും. ആയതിനാല്‍ ഇവരെ പിന്തിരിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമം പൊലീസ് തുടരുമെന്നാണ് സൂചന. ആദിവാസി വനിത പ്രസ്ഥാനത്തിന്റെ അമ്മിണിയോടും സുരക്ഷ ഒരുക്കാമെന്ന് പറഞ്ഞാണ് പൊലീസ് മടക്കി അയച്ചത്. എന്നാല്‍ ഇവരുടെയും മനസ് മാറ്റാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. മകരവിളക്കിന് കൂടുതല്‍ യുവതികള്‍ മലചവിട്ടാന്‍ തയ്യാറെടുക്കുന്നുണ്ടെന്നാണ് സൂചന അങ്ങനെ വന്നാല്‍ മണ്ഡലകാലത്തെക്കാള്‍ സംഘര്‍ഷ ഭരിതമാകും ശബരിമല.

അതേസമയം ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് ഇന്ന് മുതല്‍ പൊലീസ് സംരക്ഷണം നല്‍കില്ല.പോലീസ് അറിയിച്ചു ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് സംരക്ഷണം നല്‍കുന്നത് ഒഴിവാക്കിയത്. യുവതികളെത്തിയാല്‍ ശബരിമലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പൊലീസാണ് സംരക്ഷണം നല്‍‌കില്ലെന്ന് അറിയിച്ചത്. ഈ കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരായിരിക്കും കൈക്കൊള്ളുക.

You might also like

-